ഇന്നത്തെ പ്രധാന വാർത്തകൾ (28-02-2021)

todays news headlines February 28

സമരം അവസാനിപ്പിച്ച് എൽജിഎസ് ഉദ്യോഗാർത്ഥികൾ; സമരം തുടരുമെന്ന് സിപിഒ ഉദ്യോഗാർത്ഥികൾ

സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ച് ഉദ്യോഗാർത്ഥികൾ. ഇന്ന് മന്ത്രി എകെ ബാലനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചത്.

ആഴക്കടൽ പദ്ധതി രൂപരേഖ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കണ്ട ശേഷമാണ് സർക്കാർ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് രേഖകൾ

ആഴക്കടൽ പദ്ധതി രൂപരേഖ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കണ്ടശേഷമാണ് സർക്കാർ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് രേഖകൾ. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ ഇഎംസിസി സമർപ്പിച്ച പദ്ധതി രൂപരേഖ രണ്ടു തവയാണ് ഫിഷറീസ് മന്ത്രി കണ്ടത്.

നിയമസഭാ തെരഞ്ഞെടുപ്പ്: ഏഴോളം പേരെ രാഹുൽ നിർദേശിക്കും; സിനിമാതാരങ്ങൾ സ്ഥാനാർത്ഥികളാകുന്നതിൽ അതൃപ്തി

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണയും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി നിർദേശം ഉണ്ടാകും. ഏഴ് പേരെ വരെ രാഹുൽ നിർദേശിക്കും എന്നാണ് വിവരം.

ഐഎസ്ആർഒയുടെ ആദ്യത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യം വിജയകരം

ഐഎസ്ആർഒയുടെ ആദ്യത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന് നടന്നു. മുഖ്യ ഉപഗ്രഹമായ ആമസോണിയ ഉൾപ്പടെ 19 ഉപഗ്രങ്ങളാണ് വിക്ഷേപിച്ചത്. വാണിജ്യ വിക്ഷേപണം വിജയകരമായതോടെ ലക്ഷണകണക്കിന് ഡോളർ വിദേശ നാണ്യം ഇതുവഴി നേടാൻ കഴിയുമെന്നാണ് രാജ്യത്തിന്റെ പ്രതിക്ഷ.

അരുതാത്തത് കണ്ടതിനാല്‍ ഉമ്മന്‍ചാണ്ടിക്ക് ശത്രുവായി; ഉമ്മന്‍ചാണ്ടി തെറ്റുകാരനെന്ന് പി.സി. ജോര്‍ജ്

ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി.സി. ജോര്‍ജ്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉമ്മന്‍ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു. ഇതാണ് ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണം. വിജിലന്‍സില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്‍കിയതും എതിര്‍പ്പിന് കാരണമായെന്നും പി.സി. ജോര്‍ജ് ട്വന്റിഫോറിനോട് പറഞ്ഞു.

ബിജെപി പ്രകടന പത്രികയിൽ ശബരിമല വിഷയത്തിന് പ്രധാന പരിഗണന; ലൗ ജിഹാദ് നിരോധനനിയമം കൊണ്ടുവരും : കുമ്മനം രാജശേഖരൻ

ബിജെപിപ്രകടന പത്രികയിൽ ശബരിമല വിഷയത്തിന് പ്രധാന പരിഗണനയെന്ന് കുമ്മനം രാജശേഖരൻ ട്വന്റിഫോറിനോട്. ദേവസ്വം ബോർഡ് പരിഷ്‌കരണം പ്രധാന പ്രചരണ വിഷയമാക്കും. ലൗ ജിഹാദ് നിരോധനനിയമം കൊണ്ടുവരുമെന്നും കുമ്മനം ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights – todays news headlines February 28

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top