Advertisement

പാലാരിവട്ടം മേല്‍പ്പാലം നാളെ വൈകീട്ട് ഗതാഗതത്തിനായി തുറക്കും

March 6, 2021
Google News 1 minute Read
palarivattam fly over

എറണാകുളത്തെ പാലാരിവട്ടം മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര പരിശോധന നടത്തി ഗുണമേന്മയും ബലവും ഉറപ്പുവരുത്തി. എട്ട് മാസം കൊണ്ട് നടക്കേണ്ടിയിരുന്ന പാലം പണി അഞ്ചര മാസം കൊണ്ട് പൂര്‍ത്തിയായി. ഇത് സാധ്യമാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിയെയും മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

Read Also : പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാകുമെന്ന് ഇ. ശ്രീധരന്‍

41 കോടി 70 ലക്ഷം എസ്റ്റിമേറ്റില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച പാലം ഒറ്റ വര്‍ഷം കൊണ്ട് തകര്‍ന്നപ്പോള്‍ 22 കോടി 80 ലക്ഷം നിര്‍മാണ ചെലവില്‍ 100 വര്‍ഷം ഉറപ്പുള്ള പാലം ഈ സര്‍ക്കാര്‍ നിര്‍മിച്ചു. ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങില്ലാതെ നാളെ വൈകുന്നേരം നാല് മണിക്ക് പാലം തുറക്കുമെന്നും പ്രഖ്യാപനം.

ഏത് പ്രതിസന്ധിയിലും കാര്യക്ഷമമായും വേഗതയിലും വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് സര്‍ക്കാരിനുണ്ട്. വിവാദങ്ങള്‍ അതിന്റെ വഴിക്കുപോകും. വികസന കാര്യങ്ങളില്‍ ആണ് സര്‍ക്കാരിന് ശ്രദ്ധയെന്നും മുഖ്യമന്ത്രി.

Story Highlights – palarivattam fly over, inaguration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here