നെല്ലിയാമ്പതിയില്‍ ചെളിയില്‍ അകപ്പെട്ട കാട്ടാന ചരിഞ്ഞു

നെല്ലിയാമ്പതി പോത്തുപാറ ചെക് ഡാമില്‍ ചെളിയില്‍ അകപ്പെട്ട പിടിയാന ചെരിഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് കാട്ടാന പ്രദേശത്ത് ഇറങ്ങിയത്.

കാട്ടാനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ട തൊഴിലാളികളാണ് പിടിയാന ഡാമിനകത്ത് നില്‍ക്കുന്നതായി കണ്ടത്. ആനയുടെ ശരീരം മുക്കാല്‍ഭാഗവും വെള്ളത്തിലിറങ്ങിയ നിലയിലായിരുന്നു. സമീപത്ത് മൂന്ന് ആനകളും നിലയുറപ്പിച്ചിരുന്നു.

Read Also : മേപ്പാടിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ റാപ്പിഡ് റെസ്‌ക്യൂ ടീം എത്തി

ശരീരത്തിലെ പരുക്കുകളില്‍ പ്രാണികളുടെ ശല്യം ഒഴിവാക്കാന്‍ വെള്ളത്തില്‍ ഇറങ്ങി നില്‍ക്കുന്നതായിരിക്കാമെന്നാണ് വനം വകുപ്പ് കരുതിയത്. വടമുപയോഗിച്ച് ആനയെ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കരയ്ക്ക് കയറാനാവാതെ നില്‍ക്കുകയായിരുന്ന ആന ചരിഞ്ഞത്.

Story Highlights – elephant death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top