സീറ്റ് കിട്ടാത്തത് ദൗര്‍ഭാഗ്യകരമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍

സീറ്റ് കിട്ടാത്തത് ദൗര്‍ഭാഗ്യകരമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍. പ്രതിഷേധത്തിന് ഇല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റുമാനൂരിന് വേണ്ടി രണ്ട് സീറ്റ് ഒഴിഞ്ഞുകൊടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധമില്ല. സീറ്റ് ലഭിക്കുമെന്ന് കരുതിയിരുന്നു. ആറ് മാസം മുന്‍പ് തന്നെ പാര്‍ട്ടി ചെയര്‍മാന്‍ പൂഞ്ഞാറില്‍ മത്സരിക്കാന്‍ തയാറാകാന്‍ പറഞ്ഞിരുന്നു. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധമില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

Story Highlights – Saji Manjakadampil

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top