ഇഷ്ടമുള്ള സീറ്റും പ്രചാരണത്തിന് പണവും വാഗ്ദാനം ചെയ്ത് ബിജെപി ഏജന്റ് സമീപിച്ചുവെന്ന് എം.എ. വാഹിദ്

ഇഷ്ടമുള്ള സീറ്റും പ്രചാരണത്തിന് പണവും വാഗ്ദാനം ചെയ്ത് ബിജെപി ഏജന്റ് സമീപിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് എം.എ. വാഹിദ്. ബിജെപി നേതാക്കള്‍ ആരും നേരിട്ട് സമീപിച്ചില്ല. എംഎല്‍എ ഹോസ്റ്റലിലെ ഒരു നടത്തിപ്പുകാരന്‍ വഴിയാണ് നീക്കം. എന്നാല്‍ ബിജെപിയിലേക്ക് ഇല്ലെന്ന് എം.എ. വാഹിദ് പറഞ്ഞു.

Read Also : ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകില്ല; കോണ്‍ഗ്രസ് വിട്ടുവരുന്ന നേതാവിനെ ബിജെപി കഴക്കൂട്ടത്ത് മത്സരിപ്പിക്കും

ഒരാഴ്ച മുന്‍പ് ഒരു ഏജന്റ് വന്നിരുന്നു. മത്സരിക്കാന്‍ തയാറാണെങ്കില്‍ ബിജെപി ചോദിക്കുന്ന സീറ്റ് തരും. പ്രചാരണത്തിന് പണം നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായും എം.എ. വാഹിദ് പറഞ്ഞു. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് നേതാവും കഴക്കൂട്ടം മുന്‍ എംഎല്‍എയുമായ എം.എ. വാഹിദിന്റെ വെളിപ്പെടുത്തല്‍.

Story Highlights – m a vahid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top