സീറ്റ് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; കെപിസിസി സെക്രട്ടറി രമണി പി നായർ രാജിവച്ചു

ramani p nair resigned

കെപിസിസി സെക്രട്ടറി രമണി പി നായർ രാജിവച്ചു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് നാളെ പ്രതിപക്ഷ നേതാവിന് കൈമാറും.

തന്നെ സ്ഥാനാർത്ഥിയായി പരിഗണിച്ചട്ടും സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. സീറ്റ് നൽകാമെന്ന് പറഞ്ഞ് തന്നെ നേതൃത്വം കബളിപ്പിച്ചുവെന്ന് രമണി പി നായർ പറഞ്ഞു. പാർട്ടി തന്ന എല്ലാ സ്ഥാനവും രാജിവയ്ക്കുകയാണെന്നും രമണി അറിയിച്ചു.

‘സ്ഥാനാർത്ഥി പട്ടികയിൽ വനിതകളെ തഴഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത് കേൾക്കുമ്പോൾ അമ്പരപ്പ്. എനിക്ക് എപ്പോഴും പാർട്ടിയിൽ നിന്നും കിട്ടുന്നത് അടിയാണ്. കഴിഞ്ഞ തവണ ഒഴിവാക്കിയതുകൊണ്ട് ഇത്തവണ ലഭിക്കുമെന്ന് വിശ്വസിച്ചു. കാലാകാലങ്ങളായി മാറ്റി നിർത്തുന്നു. ഇപ്പോൾ സീറ്റ് നൽകാമെന്ന് പാർട്ടി പറഞ്ഞതാണ്’- രമണി പി നായർ പറഞ്ഞു.

നേരത്തെ മഹിളാ കോൺഗ്രസ് അധിയക്ഷ ലതിക സുഭാഷും രാജി പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർത്ഥി പട്ടികയിൽ തഴയപ്പെട്ടതിനെ തുടർന്ന് ഇന്ന് വൈകീട്ടാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ ലളിതാ സുഭാഷ് അധ്യക്ഷ സ്ഥാനം രാജിവച്ച് രംഗത്തെത്തിയത്. തുടർന്ന് തന്റെ പ്രതിഷേധം രേഖപ്പെടുത്തി കെപിസിസി ആസ്ഥാനത്തിന് മുന്നിലിരുന്ന് തല മുണ്ഡനം ചെയ്യുകയും ചെയ്തു.

Story Highlights – ramani p nair resigned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top