‘പുന്നപ്ര വയലാർ സ്മാരകം ആർക്കും കയറാവുന്ന സ്ഥലം’; സന്ദീപ് വചസ്പതിയെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി

പുഷ്പാർച്ചന വിവാദത്തിൽ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചസ്പതിയെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി. ആർക്കും കയറാവുന്ന സ്ഥലമാണ് പുന്നപ്ര വയലാർ സ്മാരകമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

പുന്നപ്ര വയലാർ സ്വാതന്ത്ര്യ സമരമല്ലെന്ന് ചരിത്രം അറിയുന്നവർക്ക് അറിയാം. സമര സേനാനികളുടെ പെൻഷൻ ഒഴിവാക്കുന്നതിനോട് യോജിപ്പില്ലെന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുൻപാണ് അപ്രതീക്ഷിതമായി പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സന്ദീപ് വചസ്പതി എത്തിയത്. പാവപ്പെട്ട തൊഴിലാളികളെ കമ്പിളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് രക്തസാക്ഷി മണ്ഡപം പറയുന്നതെന്നായിരുന്നു സന്ദീപ് വചസ്പതി പ്രതികരിച്ചത്. സന്ദീപ് വചസ്പതിക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

Story Highlights- Punnapra vayalar, Sandeep vachaspati, thushar vellappally

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top