ഇന്നത്തെ പ്രധാന വാർത്തകൾ (25-03-2021)

സോളാർ പീഡനക്കേസ് : ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്
സോളാർ പീഡനക്കേസിൽ മുൻ മഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്.
ക്ലിഫ് ഹൗസിൽ പോയി എന്നത് സത്യം; കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ തെളിവുകളുണ്ട് : പരാതിക്കാരി
സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് പറയുന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിനെതിരെ സോളാർ പരാതിക്കാരി. ക്ലിഫ് ഹൗസിൽ പോയി എന്നത് സത്യമാണെന്നും തെളിവുകൾ ക്രൈം ബ്രാഞ്ച് കണ്ടെത്തയില്ലെന്നും പരാതിക്കാരി പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ തെളിവുകൾ ഉണ്ടെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.
ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാരും പ്രതിപക്ഷവും തുറന്ന പോരിൽ. കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിന് പിന്നിലെ ഗൂഢാലോചനയിൽ പ്രതിപക്ഷനേതാവിനോടൊപ്പം ഇപ്പോൾ ഉള്ളയാളും മുൻപുണ്ടായിരുന്നയാളും പങ്കാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞു.
തിരുവനന്തപുരത്ത് മൂന്ന് മണ്ഡലങ്ങളിൽ കള്ളവോട്ട് : ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥികൾ
തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലായി 22,360 കളളവോട്ടുകളുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥികൾ. ഒരു ഫോട്ടോയും വ്യത്യസ്ത പേരുകളും മേൽവിലാസവും ഉപയോഗിച്ച് വോട്ടർപട്ടികയിൽ വ്യാജവോട്ടുകൾ ഉൾപ്പെടുത്തിയെന്നാണ് ആരോപണം.
Story Highlights- todays news headlines march 25
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here