Advertisement

കോന്നിയില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; ആറന്മുളയില്‍ വീണാ ജോര്‍ജ്; പത്തനംതിട്ടയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം

March 29, 2021
Google News 1 minute Read

പത്തനംതിട്ട ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവിട്ട് ട്വന്റിഫോര്‍. ആകെയുള്ള 5 മണ്ഡലങ്ങളില്‍ 3 എണ്ണം എല്‍ഡിഎഫിനും 2 എണ്ണത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പവുമായിരിക്കും എന്നാണ് പ്രവചനം.

തിരുവല്ല മണ്ഡലത്തില്‍ എല്‍ഡിഎഫിലെ മാത്യു ടി തോമസിനാണ് ജയസാധ്യത പ്രവചിക്കുന്നത്. 44 ശതമാനം വോട്ടാണ് ഇദ്ദേഹത്തിന് ലഭിക്കുക. യുഡിഎഫിലെ കുഞ്ഞുകോശി പോളിന് 39 ശതമാനം വോട്ട് കിട്ടുമെന്നും പ്രവചനം.

റാന്നി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ പ്രമോദ് നാരായണനും യുഡിഎഫിന്റെ റിങ്കു ചെറിയാനും ഒപ്പത്തിനൊപ്പമാണുള്ളത്.

Read Also : ബാലുശേരിയിലും എലത്തൂരും എല്‍ഡിഎഫ്; കോഴിക്കോട് ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം

ആറന്മുള മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനാണ് വിജയം പ്രവചിക്കുന്നത്. വീണ ജോര്‍ജിന് യുഡിഎഫിന്റെ കെ ശിവദാസന്‍ നായരുമായി ആറ് ശതമാനം വോട്ടിന്റെ വ്യത്യാസമാണുള്ളത്.

കോന്നി മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കെ യു ജനീഷ് കുമാറും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററും ഒപ്പത്തിനൊപ്പമാണ്.

അടൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ചിറ്റയം ഗോപകുമാര്‍ വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. യുഡിഎഫിന്റെ എം ജി കണ്ണന്‍ ആണ് രണ്ടാം സ്ഥാനത്ത്.

ഇന്ന് ട്വന്റിഫോര്‍ പുറത്തുവിടുന്നത് 90 മണ്ഡലങ്ങളിലെ ഫലമാണ്. മലബാറിലെ ഉള്‍പ്പെടെ 54 മണ്ഡലങ്ങളിലെ പ്രീപോള്‍ സര്‍വേ ഫലം ട്വന്റിഫോര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. എഴുപതിനായിരം വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ട്വന്റിഫോര്‍ സര്‍വേ തയാറാക്കിയിരിക്കുന്നത്. ശാസ്ത്രീയ രീതി ശാസ്ത്രത്തിലൂടെ 140 മണ്ഡലങ്ങളിലൂടെ ട്വന്റിഫോറിന്റെ പ്രതിനിധികള്‍ ശേഖരിച്ച വിവരങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Story Highlights: 24 news, 24 survey, assembly elections 2021, pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here