രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും

രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഐഎം നേതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും. കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞയാഴ്ച്ച മരവിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഈ മാസം 31 നകം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top