ശരദ് പവാർ ആശുപത്രിയിൽ; ശസ്ത്രക്രിയക്ക് വിധേയനാക്കും

എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകീട്ടാണ് അദ്ദേഹത്തെ മുബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിശോധനയിൽ അദ്ദേഹത്തിന്റെ പിത്താശയത്തിൽ കല്ലുകൾ കണ്ടെത്തി. ബുധനാഴ്ച ശരത് പവാറിന് ശസ്ത്രക്രിയ നടത്തുമെന്ന് എൻസിപി വക്താവ് നവാബ് മാലിക് അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന ശരദ് പവാറിന്റെ പൊതുപരിപാടികളെല്ലാം റദ്ദാക്കി.

Story Highlights: Sharad pawar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top