കോഴിക്കോട്ടെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് എം കെ രാഘവന്‍ എം പി

കോഴിക്കോട്ടെ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേട് ആരോപിച്ച് എം കെ രാഘവന്‍ എം പി. ജില്ലയിലെ 13 മണ്ഡലങ്ങളിലായി 44,005 ഇരട്ട വോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നാല് ലക്ഷത്തില്‍ അധികം ഇരട്ട വോട്ട് കണ്ടെത്തി. വ്യാപകമായി കള്ളവോട്ട് ചെയ്ത് വിജയിക്കുന്ന സമ്പ്രദായമാണ് എല്‍ഡിഎഫിന്റെത് എന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തി വിജയിക്കാനുള്ള അവസാന ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം ഇരട്ട വോട്ട് ആരോപണത്തില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടതില്‍ വിവരച്ചോര്‍ച്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. വോട്ടര്‍പ്പട്ടികയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. എടുത്തുനല്‍കിയത് ആര്‍ക്കും എവിടെ നിന്നും ലഭിക്കാവുന്ന ഡാറ്റയാണ്. പരസ്യ വിവരങ്ങള്‍ സെന്‍സിറ്റീവ് ഡേറ്റയായി കണക്കാക്കാന്‍ കഴിയില്ല. ഡേറ്റാ ചോര്‍ച്ച ചര്‍ച്ചയാക്കിയതിന് സിപിഐഎമ്മിന് നന്ദിയെന്നും ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഉണ്ടായത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here