ലുലു മാളില്‍ തോക്ക് കണ്ടെത്തിയ സംഭവം; മധ്യവയസ്‌കനെ കേന്ദ്രീകരിച്ച് അന്വേഷണം

എറണാകുളം ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. തോക്കും വെടിയുണ്ടകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തോക്കിനൊപ്പം ലഭിച്ച കത്തിലെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.
മാളിലെ സിസി ടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയ മധ്യവയസ്‌കനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ സഞ്ചരിച്ച കാറിനെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ പറ്റി സൂചന ലഭിച്ചതായാണ് വിവരം.
ഈസ്റ്ററിന്റെ പശ്ചാത്തലത്തില്‍ തോക്ക് കണ്ടെത്തിയ സാഹചര്യത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വരെ സുരക്ഷ കര്‍ശനമാക്കാനാണ് തീരുമാനം. തോക്കിനൊപ്പം ലഭിച്ച കത്തിലെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ തോക്കും വെടിയുണ്ടകളും മാളിലെ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്. തുണിസഞ്ചിയില്‍ പൊതിഞ്ഞു ട്രോളിയില്‍ ഉപേക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. പിസ്റ്റലും അഞ്ച് വെടിയുണ്ടകളുമായിരുന്നു സഞ്ചിയില്‍ ഉണ്ടായിരുന്നത്. 1964 മോഡല്‍ തോക്കാണ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധന ഫലം വന്നാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here