കെഎഎസ് ഇരട്ട സംവരണത്തിന് എതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍

ompulsory confession: Supreme Court notice to Central and State Governments

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഇരട്ട സംവരണം ചോദ്യം ചെയ്ത ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്നോക്ക സമുദായ ഐക്യമുന്നണി അടക്കം സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത്.

നിലവില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലും സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതി നിലപാട്. എന്നാല്‍ ഇരട്ട സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

Story Highlights: supreme court, kas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top