ഇന്നത്തെ പ്രധാന വാർത്തകൾ (06-04-2021)
മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വാദങ്ങൾ തള്ളി പൊലീസ്; ഷിജു വർഗീസ് കസ്റ്റഡിയിലില്ല
മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ വാദങ്ങൾ തള്ളി പൊലീസ്. ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മറിച്ച് പരാതിക്കാരാനായാണ് അദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തിയതെന്നും പൊലീസ് പറഞ്ഞു. തനിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഷിജു പറഞ്ഞു.
നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യും; എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പ്
എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരായ ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും.
ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസി ഡയറക്ടർ സ്വയം പെട്രോൾ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഒപ്പിന് പുറമേ ഇത്തവണ വിരലടയാളവും രേഖപ്പെടുത്തും.
നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടിംഗ് ആരംഭിച്ചു
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആരംഭിച്ചു. മിക്കയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കു. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.
Story Highlights: todays news headlines april 6
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here