മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

മലപ്പുറം ഇരിമ്പിളിയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങിമരിച്ചു. പെങ്കണ്ണിത്തൊടി സൈനുൽ ആബിദിന്റെ മകൻ മുഹമ്മദ് സവാദാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാർക്കൊപ്പം രാവിലെ 11 മണിയോടെ തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ സവാദ് ഒഴുക്കിൽപ്പെടുകയായിരുന്നു. വീട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സവാദ് മുങ്ങിപ്പോവുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സവാദിനെകരയ്ക്ക് കയറ്റിയത്. ഉടൻ നടക്കാവിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് സവാദ്.

Story Highlights: student drowned to death in malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top