ഇന്നത്തെ പ്രധാന വാർത്തകൾ (10-04-2021)

todays news headlines april 10

വീണ്ടും ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ

രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പോസിറ്റീവ് കേസുകളും 794 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 10,46,631 ആയി. രോഗമുക്തി നിരക്ക് 91 ശതമാനമായി താഴ്ന്നു.

മൻസൂർ വധക്കേസിലെ 11 പ്രതികളും സിപിഐഎം പ്രവർത്തകർ

മൻസൂർ വധക്കേസിലെ 11 പ്രതികളും സിപിഐഎം പ്രവർത്തകർ. എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

അസമിൽ എംഎൽഎമാർ ഉൾപ്പടെയുള്ള സ്ഥാനാർത്ഥികളെയും എംഎൽഎമാരെയും റിസോർട്ടിലെയ്ക്ക് മാറ്റി കോൺഗ്രസ്

അസമിൽ എംഎൽഎമാർ ഉൾപ്പടെയുള്ള സ്ഥാനാർത്ഥികളെയും എംഎൽഎമാരെയും റിസോർട്ടിലെയ്ക്ക് മാറ്റി കോൺഗ്രസിന്റെ മുൻ കരുതൽ. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് കോൺഗ്രസ് എംഎൽഎമാരെ ജയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റിയത്.

Story Highlights: todays news headlines april 10

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top