ഇന്നത്തെ പ്രധാന വാർത്തകൾ (12-04-2021)

ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം; മന്ത്രി കെ.ടി.ജലീൽ ഹൈക്കോടതിയിൽ
ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി.ജലീൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. വെക്കേഷൻ ബെഞ്ചിലാണ് ഹർജി സമർപ്പിച്ചത്. സ്വജനപക്ഷപാതം നടത്തിയെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി. മന്ത്രിയുടെ ഹർജി നാളെ പരിഗണിക്കും.
രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം; 24 മണിക്കൂറിനുള്ളിൽ 1,68,912 പുതിയ കേസുകൾ
രാജ്യത്ത് കുത്തനെ ഉയർന്ന് കൊവിഡ് കണക്കുകൾ. 24 മണിക്കൂറിനുള്ളിൽ 1,68,912 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 904 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 1.35 കോടിയും, മരണസംഖ്യ 1,70,179 ഉം ആയി ഉയർന്നു.
സുപ്രിംകോടതിയില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് കൊവിഡ്; പ്രതിസന്ധി
സുപ്രിംകോടതിയില്‍ കൊവിഡ് സാഹചര്യം സങ്കീര്‍ണം. 50 ശതമാനത്തില്‍ അധികം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്ക് എതിരെ വിജിലന്‍സ് പുതിയ കേസ് എടുത്തിരിക്കുന്നുവെന്നും വിവരം. പുലര്‍ച്ചെ മുതലാണ് റെയ്ഡ് തുടങ്ങിയത്.
ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഐഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും
ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഐഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധ സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഫെബ്രുവരി അവസാനം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് ബ്രാഞ്ച് സമ്മേളനങ്ങള്‍ ജൂലൈയില്‍ ആരംഭിക്കും.
Story Highlights: todays news headlines april 12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here