ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (24-04-2021)
രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 2,624 മരണം
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,624 മരണവും റിപ്പോര്‍ട്ട് ചെയ്തു.
മട്ടാഞ്ചേരിയിലെ ഡി.ജെ പാർട്ടി; ഇസ്രയേൽ പൗരനെ കേന്ദ്രീകരിച്ച് അന്വേഷണം
മട്ടാഞ്ചേരിയിലെ ജിഞ്ചർ ഹൗസിൽ ഡി.ജെ പാർട്ടിക്കായി എത്തിയ ഇസ്രയേൽ പൗരൻ സജംഗയെ കേന്ദ്രീകരിച്ച് അന്വേഷണം. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും കസ്റ്റംസുമാണ് സജംഗയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. സജംഗയുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻസിബിയും കസ്റ്റംസും മട്ടാഞ്ചേരി പൊലീസിൽ നിന്നും തേടി.
ഇഎംസിസി വൈസ് പ്രസിഡന്റിനെ ഫോമയിൽ നിന്ന് പുറത്താക്കി
ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് എബ്രഹാമിനെ ഫോമയിൽ നിന്ന് പുറത്താക്കി. ഇഎംസിസി വിവാദ കരാറിനെ തുടർന്നാണ് അമേരിക്കൻ മലയാളി സംഘടനയുടെ നടപടി.
കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണം
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണം. ആവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. കൂടുതൽ നിയന്ത്രണം വേണമോ എന്നത് അടക്കമുള്ള കാര്യങ്ങൾ തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ തീരുമാനിക്കും.
തൃശൂര്‍ പൂരത്തിനിടെ മരം വീണ് രണ്ട് മരണം
തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ് മേളത്തിനിടയില്‍ ആല്‍മരം വീണ് രണ്ട് പേര്‍ മരിച്ചു. തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയത്ത് രാധാകൃഷ്ണന്‍, ആഘോഷ കമ്മിറ്റി അംഗം രമേശ് എന്നിവരാണ് മരിച്ചത്. മേളത്തിനിടെ വലിയ ആല്‍മരക്കൊമ്പ് അടര്‍ന്നു വീഴുകയായിരുന്നു. രാത്രി 12.30 യോടെയാണ് സംഭവം.
Story highlights: todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here