ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (13-05-2021)
ലോക്ക്ഡൗൺ ലംഘിച്ച് ബീച്ചിൽ പെരുന്നാളാഘോഷം; ജാഗ്രതയോടെ പൊലീസ്
ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ ഇവർ പൊലീസിനെ കണ്ടതോടെ ഓടിരക്ഷപെട്ടു
മരുന്നുകളുടെ അസംസ്കൃത വസ്തുക്കൾക്ക് തീവില; നിർമാണ മേഖലയിൽ പ്രതിസന്ധി
കൊവിഡ് പശ്ചാത്തലത്തിൽ മരുന്ന് നിർമ്മാണമേഖലയിലും കടുത്ത പ്രതിസന്ധി. കൊവിഡ് രോഗികൾക്കടക്കം ഉപയോഗിക്കുന്ന മരുന്നുകളുടെ അസംസ്കൃത വസ്തുക്കൾക്ക് തീവിലയാണ് നിലവിൽ. കഴിഞ്ഞ ഒരുമാസത്തിനിടെ 40% മുതൽ 200 ശതമാനം വരെയാണ് വില കൂടിയത്
തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു
തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലൻ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിനുള്ള ചികിത്സ കിട്ടിയില്ലെന്ന് നകുലൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ആരോപിച്ചിരുന്നു
പുതിയ സിബിഐ ഡയറക്ടർ; പരിഗണനാ പട്ടികയിൽ ലോക്നാഥ് ബെഹ്റയും
പുതിയ സിബിഐ ഡയറക്ടർ പരിഗണനാ പട്ടികയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും. ഈ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അന്തിമതീരുമാനം ഉണ്ടാവും
ബോട്ടിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവം; എൻഐഎ അന്വേഷിക്കും
കൊച്ചിയിൽ ബോട്ടിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവം എൻഐഎ അന്വേഷിക്കും. അഞ്ച് എകെ-47 തോക്കുകളും 1000 തിരകളുമാണ് ബോട്ടിൽ നിന്ന് പിടിച്ചെടുത്തത്. 6 ശ്രീലങ്കൻ സ്വദേശികളെ പ്രതി ചേർത്തുള്ള എഫ് ഐ ആർ കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചു
ചെന്നൈയിൽ ചികിത്സ കിട്ടാതെ 6 മരണം
ചെന്നൈയിൽ ചികിത്സ കിട്ടാതെ 6 മരണം. ചെന്നൈയിലെ രണ്ട് സർക്കാർ ആശുപത്രികളിലാണ് സംഭവം. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിതനും മരിച്ചിട്ടുണ്ട്. കിടക്ക ഒഴിവില്ലാത്തതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയാതെ പോയത്.
ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യാ സന്തോഷിന്റെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങി
ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യാ സന്തോഷിൻ്റെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങി. ഏറ്റവുമടുത്ത ദിവസം തന്നെ സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.
ഇസ്രയേലിന് പിന്തുണ അറിയിച്ച് അമേരിക്ക
പലസ്തീൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായിരിക്കെ ഇസ്രയേലിന് പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സംഘർഷങ്ങൾ ഉട
ൻ അവസാനിക്കുമെന്നും ഇസ്രയേലിനെ അമേരിക്ക പിന്തുണയ്ക്കുന്നതായും ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ജോ ബൈഡൻ വ്യക്തമാക്കി.
Story Highlights: todays headlines, News Round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here