ബാറ്റ്സ്മാനെന്ന നിലയിൽ എനിക്ക് കുംബ്ലെ ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചിട്ടുണ്ട്: കുമാർ സംഗക്കാര

മുൻ ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെ നേരിടാൻ വളരെ ബുദ്ധിമുട്ടുണ്ടായിരുന്ന ബൗളറായിരുന്നു എന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സങ്കക്കാര. ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട കുംബ്ലെയ്ക്കായി ഐസിസി ഒരു ട്രിബ്യൂട്ട് വിഡിയോ പുറത്തിറക്കിയിരുന്നു. ഈ വിഡിയോയിലാണ് സംഗക്കാര കുംബ്ലെയെ പ്രകീർത്തിച്ച് രംഗത്തെത്തിയത്.
“ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ എനിക്ക് കുംബ്ലെ ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചിട്ടുണ്ട്. പരമ്പരാഗത ലെഗ് സ്പിന്നറായിരുന്നില്ല അദ്ദേഹം. വളരെ പൊക്കമുള്ള ഹൈ ആം ആക്ഷനുള്ള ഒരു ബൗളറായിരുന്നു. വേഗതയിലും സ്ട്രൈറ്റ് ലൈനിലും കൃത്യതയോടെയും അദ്ദേഹം പന്തെറിഞ്ഞിരുന്നു. അദ്ദേഹത്തിനെതിരെ കൂറ്റൻ ഷോട്ടുകൾ കളിക്കുക ബുദ്ധിമുട്ടായിരുന്നു. കുംബ്ലെയ്ക്ക് നല്ല ബൗൺസ് കിട്ടുമായിരുന്നു. പിച്ചിൽ നിന്ന് പിന്തുണ കൂടി കിട്ടിയാൽ അദ്ദേഹത്തെ നേരിടുക വളരെ ബുദ്ധിമുട്ടേറിയതാവും.”- സംഗക്കാര വിഡിയോയിൽ പറഞ്ഞു.
ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ മഹേല ജയവർധനെ, ന്യൂസീലൻഡ് നായകൻ സ്റ്റീഫൻ ഫ്ലെമിങ്, മുൻ പാക് ക്യാപ്റ്റൻ വസീം അക്രം തുടങ്ങിയവരൊക്കെ ഐസിസി പങ്കുവച്ച വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
Story Highlights: kumar sangakkara about anil kumble
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here