ഇന്നത്തെ പ്രധാന വാർത്തകൾ (22-05-2021)
പ്രതിപക്ഷത്തെ നയിക്കാന്‍ വി ഡി സതീശന്‍
വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് ഹൈക്കമാന്‍ഡ്. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും സൂചന.
കൊവിഡിനെതിരെ പോരാടാൻ സർക്കാരിന് പിന്തുണ നൽകും; വെല്ലുവിളികൾ നിറഞ്ഞ ചുമതലയെന്ന് വി. ഡി സതീശൻ
കൊവിഡ് മഹാമാരിയിൽ പോരാടാൻ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് വി.ഡി സതീശൻ. ഏൽപ്പിച്ചിരിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞ ചുമതലയാണെന്നും ജനങ്ങൾ ആഗ്രഹിക്കുന്നത് പോലെ പ്രവർത്തിക്കുമെന്നും വി.ഡി സതീശൻ പ്രതികരിച്ചു.
രാജ്യത്ത് കൊവിഡ് ബാധിതർ കുറയുന്നു; മരണനിരക്ക് 4000നു മുകളിൽ തന്നെ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4194 പേരാണ് ഇന്നലെ കൊവിഡ് മൂലം മരിച്ചത്. 3,57,630 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,62,89,290 ആയി. ആകെ രോഗമുക്തർ 2,30,70,365 ആണ്. ആകെ മരണം 2,95,525.
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന 3334 ഗ്രാം സ്വർണമാണ് പിടികൂടിയത്. വടകര സ്വദേശി അബ്ദുൽ ശരീഫ്, മലപ്പുറം സ്വദേശി നഷീദ് അലി എന്നിവർ പിടിയിലായി.
യാസ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഏഴ് ട്രെയിനുകൾ റദ്ദാക്കി
യാസ് ചുഴലിക്കാറ്റ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴ് ട്രെയിനുകൾ റദ്ദാക്കി
കൊവിഡ് ഇന്ത്യൻ വകഭേദം ഇല്ല; ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നൽകി കേന്ദ്രം
കൊവിഡ് വൈറസിന് ഇന്ത്യൻ വകഭേദം ഇല്ലെന്ന് കേന്ദ്ര സർക്കാർ. കൊറോണ വൈറസിന്റെ ഒരു ഇന്ത്യൻ വേരിയന്റാണ് B.1.617 എന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഉടൻ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്രം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും കത്ത് നൽകി
ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടും
ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദം ശക്തിപ്രാപിച്ച് മെയ് 24ഓടെ ചുഴലിക്കാറ്റായി മാറിയേക്കും. തുടർന്ന് വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് തീവ്രതയേറി ഒഡിഷ വെസ്റ്റ്ബംഗാൾ തീരത്ത് മെയ് 26 ഓടെ എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
Story Highlights: Today’s Headlines, News Round Up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here