ന്യൂനപക്ഷ അനുപാതം; ഹൈക്കോടതിയുടെത് ന്യായമായ വിധി: പി ജെ ജോസഫ്

ന്യൂനപക്ഷ അനുപാതത്തില്‍ ഹൈക്കോടതിയുടെത് ന്യായമായ വിധിയെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കണമെന്ന വിധി സ്വാഗതാര്‍ഹമാണ്. അതേസമയം പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ജോസ് കെ മാണി പറഞ്ഞു.
അതേസമയം വിധിക്ക് എതിരെ ഐഎന്‍എല്ലും മുസ്ലിം ലീഗും രംഗത്തെത്തി. വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം. പാര്‍ട്ടി ചര്‍ച്ച ചെയ്ത് വിഷയം മുന്നണിയില്‍ ഉന്നയിക്കുമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ കാസര്‍ഗോട്ട് പറഞ്ഞു.
ന്യൂനപക്ഷ സംവരണ വിഷയത്തില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് വിഷയം പഠിക്കാതെയെന്ന് മുന്‍ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീലും പ്രതികരിച്ചു. ആരുടെയും ആനുകൂല്യങ്ങള്‍ ഇല്ലാതാക്കലല്ല സര്‍ക്കാര്‍ നിലപാട്. വേണ്ടപോലെ വിഷയം ഗ്രഹിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചോയെന്ന് സംശയമാണെന്നും ജലീല്‍.
Story Highlights: minority scholarship, pj joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here