Advertisement

സമ്പദ് വ്യവസ്ഥയെച്ചൊല്ലി വാക്‌പോര്; 2020-21 രാജ്യത്തിന് ഇരുണ്ട വർഷമെന്ന് കോൺഗ്രസ്

June 3, 2021
Google News 2 minutes Read

2020-21 സാമ്പത്തിക വർഷം ഇന്ത്യയ്ക്ക് ഇരുണ്ട വർഷമാണെന്നാണ് കോൺഗ്രസ് നിലപാട്. രാജ്യത്തെ ഭൂരിഭാഗം പൗരന്മാരും സാമ്പത്തിക നേട്ടത്തിൽ മുൻവർഷത്തെക്കാൾ ദരിദ്രരായി മാറി എന്ന ഒറ്റക്കാര്യം മതി ഇത് സമർത്ഥിക്കാനെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. മറുവശത്ത് കോൺഗ്രസിന്റെ നിഗമനം തള്ളിയ ബിജെപി സ്ഥിതി വിവര കണക്കുകൾ മുന്നോട്ട് വെച്ച് നിലപാട് വ്യക്തമാക്കുന്ന ശ്രമത്തിലാണ്.

20-21 സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 24:4 ശതമാനം നെഗറ്റീവ് വളർച്ചയായിരുന്നു. എന്നാൽ നാലാം പാദത്തിൽ എത്തിയപ്പോൾ അത് പൂജ്യത്തിനും മുകളിൽ കടന്ന 1:6 ശതമാനം വളർച്ചയായി രേഖപ്പെടുത്തിയെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചു. ഫലത്തിൽ 25 ശതമാനത്തോളം എങ്കിലും വളർച്ച അവസാന പാദത്തിൽ രാജ്യം നേടിയെന്ന വാദത്തിലാണ് ബിജെപി വിരൽ ചൂണ്ടുന്നത്. വിവിധ അന്താരാഷ്ട്ര ഏജൻസികൾ 20-21 വർഷത്തിൽ ഇന്ത്യ 12:5 ശതമാനം വളർച്ച നേടുമെന്ന് പ്രവചിച്ചത് കോൺഗ്രസ് കാണുന്നില്ലേയെന്ന് അനുരാഗ് ഠാക്കൂർ ചോദിച്ചു.

Story Highlights: indian economy fell down says congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here