Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (04-06-2021)

June 4, 2021
Google News 1 minute Read

തിരൂരങ്ങാടിയിലെ ഓക്‌സിജന്‍ ബെഡ്, വെന്റിലേറ്റര്‍ ദൗര്‍ലഭ്യം; പ്രശ്‌നം ഗൗരവതരമെന്ന് ഹൈക്കോടതി

തിരൂരങ്ങാടി മണ്ഡലത്തില്‍ മതിയായ ഓക്‌സിജന്‍ ബെഡുകളോ, വെന്റിലേറ്റര്‍ സൗകര്യമോ ഇല്ലെന്ന ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. പ്രശ്‌നം ഏറെ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.

കേരള ബജറ്റ് 2021; പ്രഖ്യാപനങ്ങൾ എന്തെല്ലാം?

ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ രണ്ടാം പിണറായി മന്ത്രിസഭയിലെ കന്നി ബജറ്റ് അവതരിപ്പിച്ചത്.

കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍; പുതിയ നികുതി നിര്‍ദേശമില്ല; ഒരു മണിക്കൂറില്‍ കെ. എന്‍ ബാലഗോപാലിന്റെ ബജറ്റ്

ആരോഗ്യ മേഖലയ്ക്കും കൊവിഡ് പ്രതിരോധത്തിനും ഊന്നല്‍ നല്‍കിയും പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെയും രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ്. കൊവിഡ് മഹാമാരിയെ തടയുക എന്നതാണ് പ്രധാനലക്ഷ്യമെന്നാണ് ധനമന്ത്രി ബജറ്റിലുടനീളം വ്യക്തമാക്കിയത്. മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കുക എന്നത് വികസനത്തിന്റെ പ്രധാന ഉപാധിയായി മാറിയിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തിന്റെ ആഘാതം കുറയ്ക്കുകയും മൂന്നാം തരംഗം പൂര്‍ണമായും ഒഴിവാക്കിയും മാത്രമേ സമ്പദ്ഘടന വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം നടപ്പാക്കും; വാക്‌സിന്‍ നിര്‍മാണ മേഖലയിലേക്ക് കേരളം കടക്കുമെന്നും ധനമന്ത്രി

സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. പതിനെട്ട് വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കാനായി 1000 കോടി അനുവദിക്കും. 500 കോടി അനുബന്ധമായി നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.

20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി

ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലും കൊവിഡ് പ്രതിരോധത്തിനായി 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ.

ആരോഗ്യ അടിയന്തരാവസ്ഥ വികസന കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുവെന്ന് ധനമന്ത്രി

രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. മുന്‍ ബജറ്റിലെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

വികസനം ലക്ഷ്യമിടുന്ന ബജറ്റെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ ജനങ്ങളിലേക്ക് പരമാവധി സഹായങ്ങൾ എത്തിക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ഉണ്ടാവുകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.

പ്രിന്റഡ് ബജറ്റ് കോപ്പി ഏറ്റുവാങ്ങി ധനമന്ത്രി; ബജറ്റ് അവതരണം അൽപസമയത്തിനകം

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം അൽപസമയത്തിനകം ആരംഭിക്കും. ബജറ്റിന്റെ പ്രിന്റഡ് കോപ്പി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രസ് ഡയറക്ടറിൽ നിന്നും ഏറ്റുവാങ്ങി.

കേരളത്തിന്റെ ഭാവി വികസനത്തിന് സഹായിക്കുന്ന ബജറ്റ്; പ്രതീക്ഷ പങ്കുവച്ച് മന്ത്രി കെ. എന്‍ ബാലഗോപാല്‍

സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയുമായി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രി പ്രതികരിച്ചത്. കേരളത്തിന്റെ ഭാവി വികസനത്തിന് ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് ഇന്ന്

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം. ചുമതലയേറ്റ രണ്ടാഴ്ചയ്ക്ക് ശേഷം ധനമന്ത്രി കെ. എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. നികുതി കൂട്ടാതെ ചെലവ് ചുരുക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ബജറ്റിൽ ശ്രമിക്കുക.

Story Highlights: todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here