18
Jun 2021
Friday

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (11-06-2021)

വനംകൊള്ള അന്വേഷണത്തിൽ വീണ്ടും അഴിച്ചുപണി; വയനാട് ജില്ലയുടെ ചുമതലയുള്ള ഡിഎഫ്ഒയെ മാറ്റി

വനംകൊള്ള അന്വേഷണ സംഘത്തിൽ വീണ്ടും അഴിച്ചുപണി. വയനാട് ജില്ലയുടെ ചുമതലയുള്ള ഡിഎഫ്ഒ എ.ഷാനവാസിനെയാണ് സ്ഥലം മാറ്റിയത്. പകരം ഇടുക്കി, കോട്ടയം ജില്ലകളുടെ അന്വേഷണ ചുമതലയാണ് ഷാനവാസിന് നൽകിയത്. അതേസമയം ഇടുക്കി ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ഷൈൻ.പി.ടോം വയനാട്ടിൽ അന്വേഷണം നടത്തുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.

മുട്ടിൽ കേസ് പ്രതികളെ കണ്ടിരുന്നെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ; മരംമുറി നടന്നത് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത്

മുട്ടിൽ മരംമുറി കേസിൽ പ്രതികളെ കണ്ടിരുന്നെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വനംമന്ത്രിയാകുന്നതിന് മുൻപായിരുന്നു കൂടിക്കാഴ്ചയെന്നും എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യദ്രോഹക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആയിഷ സുല്‍ത്താനയ്ക്ക് നോട്ടിസ്

രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ലക്ഷദ്വീപ് സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്ക് നോട്ടിസ്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.

മുട്ടില്‍ മരംമുറിയില്‍ പ്രതികരണവുമായി മുൻമന്ത്രിമാർ; മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് കെ രാജു; ഉത്തരവ് ദുര്‍വ്യാഘ്യാനം ചെയ്തു എന്ന് ഇ ചന്ദ്രശേഖരൻ

വയനാട് മുട്ടില്‍ മരംമുറിയില്‍ പ്രതികരണവുമായി മുൻമന്ത്രിമാർ. വിവാദ ഉത്തരവിൽ റവന്യൂ വകുപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നതായി മുൻ വനം മന്ത്രി കെ രാജു 24 ന്യൂസിനോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെങ്കിൽ നടപടി ഉണ്ടാകണം. വനം റവന്യൂ വകുപ്പുകൾ പ്രഖ്യാപിച്ച അന്വേഷണം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരം കോഴക്കേസ്; കെ. സുന്ദരയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസില്‍ അന്വേഷണസംഘം കെ. സുന്ദരയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. പണത്തിനൊപ്പം ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയെന്ന് പറയപ്പെടുന്ന സ്മാര്‍ട്ട്‌ഫോണാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

ബിജെപി കള്ളപ്പണം ഒഴുക്കി; തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ല; വിമർശിച്ച് എ വിജയരാഘവൻ

കേരളത്തിൽ ബിജെപി കള്ളപ്പണം ഒഴുക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ജന പ്രാതിനിത്യ നിയമവും കമ്മീഷന്റെ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് കള്ളപ്പണം ഒഴുക്കിയതെന്ന് പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.

‘വിവാഹം കഴിച്ചിരുന്നെന്ന വിവരം മറച്ചുവച്ചു; ആക്രമിച്ചത് മറ്റ് ബന്ധമുണ്ടെന്ന സംശയത്തില്‍’; കുറ്റം സമ്മതിച്ച് മാര്‍ട്ടിന്‍ ജോസഫ്

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ കുറ്റം സമ്മതിച്ച് പ്രതി മാര്‍ട്ടിന്‍ ജോസഫ്. യുവതിയെ ആക്രമിച്ചത് മറ്റ് ബന്ധമുണ്ടെന്ന സംശയത്തിലാണെന്ന് മാര്‍ട്ടിന്‍ ജോസഫ് പൊലീസിനോട് വെളിപ്പെടുത്തി. നേരത്തേ വിവാഹം കഴിച്ചിരുന്നെന്ന വിവരം യുവതി മറച്ചുവച്ചെന്നും ഇയാള്‍ മൊഴി നല്‍കി.

ഇന്ധന വില ഇന്നും കൂടി; ഈ മാസം വർധിപ്പിക്കുന്നത് ആറാം തവണ

രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്.

Story Highlights: todays headlines, news round up

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top