ഷാരോൺ ചിക് വാസയിൽ നിന്നും പിടികൂടിയത് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹെറോയിൻ

സിംബാവേ പൗരത്വമുള്ള ഷാരോൺ ചിക് വാസയിൽ നിന്നും പിടികൂടിയത് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹെറോയിനാണെന്ന് കണ്ടെത്തൽ. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഹെറോയിൻ കൊടുത്തുവിട്ടത് പാക് പൗരനാണെന്നായിരുന്നു ഷാരോൺ ചിക് വാസയുടെ മൊഴി.
രണ്ടാഴ്ച മുൻപ് ഡൽഹിയിൽ പിടിയിലായവരെയും ഷാരോൺ ചിക് വാസയെയം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്നും എൻഐഎ ഉദ്യോഗസ്ഥരും പ്രാഥമിക വിവരം തേടിയിട്ടുണ്ട്. എൻസിബിയുടെ കൊച്ചിയിലെ ഓഫിസിലെത്തി ആയിരുന്നു എൻഐഎ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്.
കഴിഞ്ഞ ദിവസമാണ് നെടുമ്പാശേരിയിൽ വിദേശവനിതയിൽ നിന്നും ലഹരിമരുന്ന് പിടികൂടിയത്. മൂന്ന് സ്ഥലങ്ങളിൽ നൽകാനാണ് ലഹരിമരുന്ന് എത്തിച്ചത്. കൊച്ചി, ബാഗളൂരു, ഡൽഹി എന്നിവിടങ്ങളിലായിരുന്നു ലഹരി മരുന്ന് വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നത്. പണം കൈമാറാൻ തീരുമാനിച്ചിരുന്നത് വിദേശത്തായിരുന്നു. സിംബാവെകാരിയായ ഷാരോൺ ചിക് വാസ കൊച്ചിയിലെത്തുന്നത് ഇതാദ്യമാണ്. ബാംഗളൂരുവിലും ഡൽഹിയിലും ഇവർ മുൻപും ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ലഹരി കടത്തിന് പിന്നിൽ അന്തർദേശീയ സംഘമാണെന്നാണ് നിഗമനം.
Story Highlights: sharon chik vasa heroin belongs to afghan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here