Advertisement

‘സ്പിരിറ്റിന് പകരം വെള്ളം ചേർത്ത് അളവ് ഒപ്പിക്കും’; ജീവനക്കാരന്റെ വെളിപ്പെടുത്തൽ ട്വന്റിഫോറിനോട്

July 4, 2021
Google News 1 minute Read
will add water instead of spirit reveals Travancore sugars former employee

ട്രാവൻകൂർ ഷുഗേഴ്‌സിൽ എത്തുന്ന സ്പിരിറ്റിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ കുറവുണ്ടെന്ന് വെളിപ്പെടുത്തലുമായി മുൻ ടെക്‌നിക്കൽ സൂപ്പർവൈസർ ഖാലിദ്. ട്വന്റിഫോറിനോടായിരുന്നു ഖാലിദിന്റെ വെളിപ്പെടുത്തൽ.

കമ്പനിയിലെ എക്‌സൈസ് ജീവനക്കാരുടെ ഒത്താശയില്ലാതെ സ്പിരിറ്റ് കടത്താനാവില്ലെന്ന് മുൻ ജീവനക്കാരൻ ഖാലിദ് ട്വന്റിഫോറിനോട് പറഞ്ഞു. ടാങ്കറുകളിൽ എക്‌സൈസ് -കമ്പനി ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന വേണമെന്ന് ചട്ടം. എന്നാൽ സ്പിരിറ്റ് ഇറക്കുമ്പോൾ എക്‌സൈസ് ജീവനക്കാർ സ്ഥലത്തുണ്ടാകാറില്ല. ഉന്നത ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഈ തട്ടിപ്പ് നടക്കില്ലെന്നും ഖാലിദ് പറയുന്നു.

സ്പിരിറ്റ് കോൺട്രാക്റ്റർമാരും മാനേജർമാരും തമ്മിൽ ധാരണകളുണ്ട്. താത്കാലിക ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥരെ ഭയന്ന് തട്ടിപ്പിന് കൂട്ടുനിൽക്കേണ്ടി വരുന്നു. മറിച്ച് വിറ്റ സ്പിരിറ്റിന് പകരം ഡിസ്റ്റിൽഡ് വാട്ടർ ചേർത്ത് അളവ് ഒപ്പിക്കുകയാണ് ചെയ്യുന്നതെന്നും ആറ് വർഷം മുമ്പ് വിരമിച്ച ടെക്‌നിക്കൽ സൂപ്പർവൈസർ ട്വന്റിഫോറിനോട് വെളിപ്പെടുത്തി.

Story Highlights: Travancore sugars

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here