സിബിഐ ഓഫീസറായി ശ്രീശാന്ത്; നായിക സണ്ണി ലിയോൺ: ‘പട്ടാ’ ഒരുങ്ങുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്തിൻ്റെ നായികയായി ബോളിവുഡ് അഭിനേത്രി സണ്ണി ലിയോൺ. പട്ടാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സിബിഐ ഓഫീസറെയാണ് ശ്രീശാന്ത് അവതരിപ്പിക്കുക. ആർ രാധാകൃഷ്ണനാണ് തിരക്കഥയൊരുക്കി ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
“ചിത്രത്തിൽ ശ്രീശാന്ത് സിബിഐ ഉദ്യോഗസ്ഥനെ അവതരിപ്പിക്കും. ആ കഥാപാത്രത്തിൻ്റെ അന്വേഷണം സ്ത്രീകളുമായി ബന്ധപ്പെട്ടതാണ്. ആ ഭാഗങ്ങൾ അവതരിപ്പിക്കാൻ ഒരു കരുത്തുറ്റ സ്ത്രീ കഥാപാത്രം വേണ്ടതുണ്ട്. അതുകൊണ്ട് രാജ്യാന്തര തലത്തിൽ ശ്രദ്ധേയയായ ഒരു കലാകാരിയെ സിനിമയിൽ എത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആ വേഷത്തിന് സണ്ണി ലിയോൺ യോജിക്കുമെന്ന് കരുതുന്നു.”- സംവിധായകൻ പറഞ്ഞു.
പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. അഞ്ജലി എന്നാണ് സിനിമയിൽ സണ്ണി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ഇവർക്കൊപ്പം ഗുജറാത്തി നടൻ ബിമൻ ത്രിവേദിയും അഭിനയിക്കും.
Story Highlights: Sunny Leone to join Sreesanth in his Bollywood movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here