Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (22-07-2021)

July 22, 2021
Google News 1 minute Read
Todays Headlines July 22

കർഷക ധർണയ്ക്ക് പിന്തുണയുമായി കേരളത്തിൽ നിന്നുള്ള എംപിമാരും ജന്തർ മന്ദറിൽ; പൊലീസ് തടഞ്ഞു; പ്രതിഷേധിച്ച് എംപിമാർ

കർഷക ധർണയ്ക്ക് പിന്തുണ പഖ്യാപിച്ച് കേരളത്തിൽ നിന്നുള്ള എംപിമാരും ജന്തർ മന്ദറിൽ. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, തുടങ്ങിയ പത്ത് എംപിമാരാണ് എത്തിയത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 41,383 കൊവിഡ് കേസുകള്‍; 507 മരണം

രാജ്യത്തെ പ്രതിദിന രോഗികള്‍ 40,000 മുകളില്‍ തന്നെ തുടരുന്നു. 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. കേരളത്തില്‍ മഹാരാഷ്ട്രയിലും പ്രതിദിന കേസുകള്‍ ഉയര്‍ന്നതോടെ ദേശീയ കണക്കില്‍ വീണ്ടും രോഗികളുടെ എണ്ണം വീണ്ടും നാല്‍പതിനായിരം കടന്നു.

അന്വേഷിച്ചത് പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കം; മന്ത്രി എ കെ ശശീന്ദ്രന്‍ തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി

കുണ്ടറ പീഡനക്കേസില്‍ യുവതിയുടെ പരാതി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസെടുക്കാന്‍ വൈകിയെന്ന പരാതി ഡിജിപി അന്വേഷിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച വോയിസ് ക്ലിപ് പരാതിക്ക് ഒപ്പം നല്‍കി. കാശിന് വേണ്ടിയല്ല മത്സരിച്ചതെന്ന് പറഞ്ഞപ്പോള്‍ കയറിപ്പിടിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്. മന്ത്രി എ കെ ശശീന്ദ്രന്‍ പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് അന്വേഷിച്ചത്. പെണ്‍കുട്ടി വിലപേശാനുള്ള ജീവിയായി മാറരുത്. അന്തസും ആത്മാഭിമാനവും സംരക്ഷിച്ച് പോകണം. പരാതിക്കാരിക്ക് നിയമപരിരക്ഷയും സുരക്ഷയും ഉറപ്പാക്കും. ഒരു തരത്തിലും മന്ത്രി തെറ്റുകാരനല്ലെന്നും മുഖ്യമന്ത്രി.

സ്പുട്‌നിക്ക് വാക്‌സിൻ കേരളത്തിലും; നിർമ്മാണ യൂണിറ്റിന് സംസ്ഥാനം പരിഗണനയിൽ

സ്പുഡ്‌നിക്ക് വാക്‌സിൻ നിർമ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോർട്ട്. സ്പുഡ്‌നിക്ക് വാക്‌സിൻ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്തെ തോന്നയ്ക്കലാണ് പരിഗണനയിൽ.

മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു

മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയാണ്. നാടകലോകത്തുനിന്ന് സിനിമയിലെത്തിയ കെ.ടി.എസ്.പടന്നയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സ്‌പെഷൽ ജഡ്ജ്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ (kochi actress attack case) വിചാരണ നേരിടുന്ന പ്രത്യേക കോടതി വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി. കേസ് പരിഗണിക്കുന്ന സ്‌പെഷൽ ജഡ്ജ് ഹണി എം വർഗീസാണ് സുപ്രിംകോടതിക്ക് കത്തയച്ചത്. നിലവിലെ ലോക്ഡൗൺ അടക്കമുള്ള സാഹചര്യങ്ങൾ നില നിന്നിരുന്നതുകൊണ്ട് വിചാരണ ഉടൻ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് കത്തിലെ ഉള്ളടക്കം.

ഒന്നരവർഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേർ മരിച്ചു; കേന്ദ്രസർക്കാരിന്റെ വീഴ്ചയെന്ന് രാഹുൽ ഗാന്ധി

കേന്ദ്രസർക്കാരിന്റെ വീഴ്ചകൊണ്ട് ഒന്നരവർഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേർ മരിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്‌മെന്റ് എന്ന സ്ഥാപനത്തിന്റെ പഠനം പങ്കുവച്ചാണ് രാഹുലിന്റെ ആരോപണം. ഔദ്യോഗിക കണക്കനുസരിച്ച് 4.18 ലക്ഷം ആണ് ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് മരണ നിരക്ക്.

ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാൻ മൂന്ന് റഫേൽ വിമാനങ്ങൾ കൂടി

ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാൻ മൂന്ന് റഫേൽ വിമാനങ്ങൾ കൂടി രാജ്യത്തെത്തി. പശ്ചിമ ബംഗാളിലെ ഹസിമാര എയിർബേസിൽ ഇന്ത്യൻ വ്യോമ സേനയുടെ രണ്ടാം സ്‌ക്വാഡ്രന്റെ ഭാഗമായിട്ടാകും യുദ്ധവിമാനങ്ങൾ പ്രവർത്തിക്കുക.

Story Highlights: Todays Headlines July 22

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here