Advertisement

മീരാബായ് ചാനുവിന്റെ പ്രകടനം സന്തോഷം നൽകി ; ഇത്തവണ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുണ്ട്: കർണം മല്ലേശ്വരി ട്വന്റിഫോറിനോട്

July 24, 2021
Google News 2 minutes Read
Olympics

ഒളിമ്പിക്സിൽ മീരാബായ് ചാനുവിന്റെ മെഡൽ നേട്ടത്തിൽ പ്രതികരിച്ച് ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ ആദ്യ മെഡൽ നേടിയ മീരാബായ് ചാനുവിന്റെ പ്രകടനം സന്തോഷം നൽകി ; ഇത്തവണ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുണ്ട്: കർണം മല്ലേശ്വരി
ഇന്ത്യൻ വനിത കർണം മല്ലേശ്വരി. മെഡൽ നേട്ടം ഇനിയുള്ള മത്സരങ്ങൾക്ക് കരുത്തേകും. മീരാബായ് ചാനു മെഡൽ നേടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. മീരയുടെ പ്രകടനം തികച്ചും സന്തോഷം നൽകിയെന്നും കർണം മല്ലേശ്വരി ട്വൻറിഫറിനോട് പറഞ്ഞു.

ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന കുട്ടികൾ എല്ലാം ആത്മവിശ്വാസത്തിലാണ്. എല്ലാവർക്കും നല്ല പരീശീലനം ലഭിക്കുന്നതിനാൽ ആത്മവിശ്വാസമുണ്ടെന്നും കർണം മല്ലേശ്വരി കൂട്ടിച്ചേർത്തു.

Read Also:അഭിമാനമായി മീരാബായ് ചാനു; ഇന്ത്യയ്ക്ക് ആദ്യ മെഡൽ

ഭാരോദ്വഹനത്തിൽ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെ‍ഡല്‍ ലഭിക്കുന്നത് ഇതാദ്യമാണ്. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്‌നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.

Read Also:ടോക്കിയോ ഒളിമ്പിക് ഗെയിംസ് ആഘോഷിച്ച് ഫേസ്ബുക്ക് ഡൂഡിൽ

ഭാരോദ്വഹന വേദിയിൽ നിന്ന് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നതായി ഒളിമ്പിക്സ് മെഡൽ ജേതാവ് കര്‍ണം മല്ലേശ്വരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കായി ഇന്ന് മത്സരിക്കുന്ന മീരാബായ് ചാനു മികച്ച താരമാണ്. ഇന്ത്യൻ സംഘത്തിൽ വനിതാ പ്രാതിനിധ്യം കൂടുന്നതിൽ അഭിമാനമുണ്ടെന്നും കര്‍ണം മല്ലേശ്വരി പറഞ്ഞിരുന്നു.

ഒളിമ്പിക്സിൽ ആദ്യമെഡൽ നേടിയ മീരാബായ് ചാനുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു . ഇത് വിജയകരമായ തുടക്കം. മീരാബായ് ചാനുവിന്റെ വെള്ളിമെഡൽ നേട്ടത്തിലൂടെ രാജ്യം സന്തോഷിക്കുന്നു. ഈ നേട്ടം ഇന്ത്യക്കാർക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.

ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടമാണ് മീരാബായ് ചാനുവിലൂടെ യാഥാർഥ്യമായത്. ഭാരോദ്വഹനത്തിലാണ് ഇന്ത്യയ്ക്ക് വെള്ളി മെഡൽ ലഭിച്ചിരിക്കുന്നത്.
ക്ലീൻ ആന്റ് ജെർക്ക് വിഭാഗത്തിൽ 115 കിലോഗ്രാം ഉയർത്തിയാണ് മീരാബായ് ചാനുവിന് വെള്ളിത്തിളക്കം സ്വന്തമാക്കാനായത്.

Story Highlights: Karnam malleswari congratulated Mirabai Chanu, Olympics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here