Advertisement

കോഴിക്കോട് മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം; പരിശോധനാ ഫലം ഇന്ന്

July 24, 2021
Google News 2 minutes Read
kozhikode bird flu suspected

കോഴിക്കോട് കൂരാച്ചുണ്ടിൽ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തതിൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പക്ഷിപ്പനിയാണോയെന്ന സംശയത്തെ തുടർന്ന് കൂടുതൽ പരിശോധനക്കായി സാംപിളുകൾ ഭോപ്പാലിലെ ലാബിലേക്കാണ് അയച്ചത്.

കേരളത്തിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയാണെന്ന സൂചന ലഭിച്ചിരുന്നു. കൂരാച്ചുണ്ട് ഫാമിലെ നാന്നൂറ് മുട്ടക്കോഴികളാണ് ചത്തത്. ഇതിനെ തുടർന്ന് ജാഗ്രതാ നിർദേശം ജില്ലാ കലക്ടർ പുറപ്പെടുവിച്ചിരുന്നു. ഫാമിന് 10 കിലോമീറ്റർ പരിധിയിലുള്ള 11 പഞ്ചായത്തുകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. പക്ഷികളും കോഴികളും മുട്ടകളും ഈ മേഖലയിലേക്ക് കൊണ്ടു വരാനോ കൊണ്ടു പോകാനോ അനുമതിയില്ല. കഴിഞ്ഞ വർഷവും കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി കണ്ടെത്തിയിരുന്നു.

Read Also: രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ഒരു മരണം; മരിച്ചത് 11 വയസുകാരൻ

കഴിഞ്ഞ ദിവസം രാജ്യത്ത് പക്ഷിപ്പനി മരണം സ്ഥിരീകരിച്ചിരുന്നു. ഈ വർഷം ആദ്യമായാണ് പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിലാണ് പക്ഷിപനി ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്. 11 വയസുള്ള കുട്ടിയാണ് ഡൽഹി എയിംസിൽ മരണമടത്തത്. എച്ച് 5എൻ1 പനി ബാധിച്ച് ജൂലൈ 2 നാണ് ഹരിയാന സ്വദേശിയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ ചികത്സിച്ച ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.കടുത്ത പനി, ചുമ എന്നീ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനകൾ നടക്കുകയാണ്.

പക്ഷിപ്പനിയെ കുറിച്ച് കൂടുതൽ അറിയാം (വിവരങ്ങൾക്ക് കടപ്പാട് : Bird flu NHS)

kozhikode bird flu suspected

പക്ഷിപ്പനിയുടെ രോഗലക്ഷണങ്ങൾ

പനി
പേശിവേദവ
തലവേദന
ചുമ
വയറിളക്കം
വയറുവേദന

എങ്ങനെയാണ് പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നത് ?

അണുബാധയേറ്റ പക്ഷിയുമായുള്ള സമ്പർക്കമാണ് ഇതിന് കാരണം.അണുബാധയേറ്റ പക്ഷിയെ സ്പർശിക്കുന്നത്

അണുബാധയേറ്റ പക്ഷിയുടെ വിസർജ്യം/കൂട് സ്പർശിക്കുന്നത്

അണുബാധയേറ്റ പക്ഷിയെ ഭക്ഷിക്കുന്നത്.

പ്രതിരോധിക്കേണ്ടതെങ്ങനെ ?

ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി വൃത്തിയാക്കണം, പ്രത്യേകിച്ച് കോഴി, താറാവ് പോളുള്ള മാംസം സ്പർശിക്കും മുൻപ്.

പച്ച ഇറച്ചിക്കും, വേവിച്ചവയ്ക്കുമായി പ്രത്യേകം പാത്രങ്ങൾ ഉപയോഗിക്കുക

ഇറച്ചി നല്ല ചൂടിൽ നന്നായി വെന്തു എന്ന് ഉറപ്പാക്കുക

ജീവനോടെയുള്ള പക്ഷികളുമായുള്ള സമ്പർക്കം ഒഴിവാക്കുക

പച്ച മുട്ട കഴിക്കാതിരിക്കുക

വാക്‌സിൻ ?

പക്ഷിപ്പനിക്ക് വാക്‌സിൻ ലഭ്യമല്ല.

പക്ഷിപ്പനിയുടെ H10N3 വകഭേദം

പക്ഷിപ്പനിയുടെ H10N3 വകഭേദം ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിക്കുന്നത് ചൈനയിലാണ്. ഈ വർഷം ജൂൺ 1ന് ആയിരുന്നു അത്. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിലാണ് പക്ഷിപ്പനി വൈറസിനെ മനുഷ്യനിൽ കണ്ടെത്തിയത്.

പക്ഷിപ്പനി പടർത്തുന്ന ഏവിയൻ ഇൻഫ്‌ലുവൻസ് വൈറസിൻറെ നിരവധി വകഭേദങ്ങൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഒ5ച8 ഉൾപ്പെടെയുള്ള വകഭേദങ്ങൾ മനുഷ്യനിൽ പടരുന്ന കേസുകൾ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒ10ച3 വകഭേദം ഇതാദ്യമായാണ് മനുഷ്യനിൽ സ്ഥിരീകരിക്കുന്നത്.

Read Also: H10N3 പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നു; ആദ്യ കേസ് സ്ഥിരീകരിച്ചത് ചൈനയിൽ

സെയ്ജിയാങ് നഗരത്തിലെ 41കാരനിലാണ് പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിഫാമുകളിൽ നിന്നാണ് രോഗം പകരുന്നതെന്നും പകർച്ചവ്യാധിയായി മാറാനുള്ള സാധ്യത വളരെ കുറവാണെന്നും അധികൃതർ വ്യക്തമാക്കി.

പക്ഷിപ്പനിയുടെ തീവ്രത കുറഞ്ഞ വൈറസ് വകഭേദമാണ് ഒ10ച3. പക്ഷിപ്പനിയിൽ ഒ5ച8 വകഭേദമാണ് പക്ഷികളെ സാരമായി ബാധിക്കുന്നത്. വടക്കുകിഴക്കൻ ചൈനയിലെ ഷെന്യാങ് നഗരത്തിൽ കഴിഞ്ഞ ഏപ്രിലിൽ പക്ഷിപ്പനിയുടെ ഒ5ച8 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു.

Story Highlights:

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here