Advertisement

കാലടി സർവകലാശാലയിൽ നിന്നും കാണാതായ ഉത്തരപേപ്പറുകൾ കണ്ടെത്തി

July 26, 2021
Google News 2 minutes Read
university

കാലടി സംസ്കൃത സർവകലാശാലയിൽ നിന്നും കാണാതായ ഉത്തരപേപ്പറുകൾ കണ്ടെത്തി. ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ നിന്നാണ് ഉത്തര പേപ്പറുകൾ കണ്ടെത്തിയത്.

എംഎ സ൦സ്കൃത൦ സാഹിത്യ൦ വിഭാഗം മൂന്നാം സെമസ്റ്ററിലെ 276 പേപ്പറുകളാണ് കാണാതായത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട സ൪വകലാശാല പരീക്ഷ ചുമതലയുള്ള മൂല്യ നിർണ്ണയ സമിതി ചെയർമാനെ സസ്പെൻഡ് ചെയ്തിരുന്നു. ജൂലൈ മുപ്പതിന് ഈ വിഷയത്തിൽ സർവകലാശാല സിൻഡിക്കേറ്റ് ചേരാനിരിക്കെയാണ് ഉത്തരക്കടലാസുകൾ തിരിച്ചു കിട്ടിയത്.

അതേസമയം സംഭവത്തിൽ സസ്പെൻഷനിലായ മൂല്യ നിർണ്ണയ സമിതി ചെയർമാൻ ഡോ.കെ എം സംഗമേശനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടന സമരം തുടങ്ങിയിരുന്നു. പരീക്ഷ ചുമതലയുള്ള ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനുള്ള സര്‍വകലാശാലയുടെ നീക്കത്തിനെതിരെയാണ് അധ്യാപകര്‍ രംഗത്തെത്തിയത്. അധ്യാപകരുടെ സംഘടനയായ എഎസ്എസ്‌യുടിയുടെ നേതൃത്യത്തിലാണ് വൈസ് ചാന്‍സിലറുടെ ചേമ്പറിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിച്ചത്.

Read Also:പരീക്ഷാപേപ്പർ കാണാതായ സംഭവം ; വിദ്യാർത്ഥികൾ ഗവർണർക്ക് പരാതി നൽകി

കാണാതായ വിഷയത്തിൽ മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസുകള്‍ കൈമാറിയെന്നാണ് ഡോ. സംഗമേശ് വിശദീകരണം നൽകിയിരുന്നത്. ആശങ്കയോടെ വൈസ് ചാൻസിലറെ കാണാനെത്തിയ വിദ്യാർത്ഥികളോട് മിണ്ടാൻപോലും ആരും തയ്യാറായിരുന്നില്ല. സർവകലാശാലയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷപോയ വിദ്യാർത്ഥികൾ പ്രശ്നം ഗവർണറുടെ ശ്രദ്ധയിലെത്തിച്ചിരുന്നു.

ഇതിനിടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ അട്ടിമറി നടന്നതായി അധ്യാപകൻ ഡോ.കെ എം സംഗമേശൻ പറഞ്ഞു . ഉത്തരകടലാസ് ലഭിച്ചതായി പൊലീസ് തന്നെ വിളിച്ചറിയിച്ചെന്നും സംഭവത്തിന് പിന്നിൽ ഗൂഢലയോചനയുണ്ടെന്നും അധ്യാപകൻ ട്വൻറി ഫോറിനോട് പറയുന്നു.

Read Alsoപരീക്ഷാപേപ്പർ കാണാതായ സംഭവം ; പരീക്ഷാ ചെയർമാനെ സസ്‌പെൻഡ് ചെയ്തു

Story Highlights: Missing answer papers of kalady sanskrit university students retrieved

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here