ഇന്നത്തെ പ്രധാന വാർത്തകൾ (03-08-2021)
ബന്ധുനിയമനം : ഹൈക്കോടതി വിധിക്കെതിരെ കെ.ടി ജലീൽ സുപ്രിംകോടതിയിൽ
ബന്ധുനിയമന കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുൻ മന്ത്രി കെ.ടി ജലീൽ സുപ്രിംകോടതിയിൽ. വിധി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്ന് ഹർജിയിൽ കെ.ടി ജലീൽ ആരോപിക്കുന്നു. നിയമനത്തിൽ സ്വജനപക്ഷപാതം ഇല്ലെന്നും ലോകായുക്ത റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നും സുപ്രിംകോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
ഒളിമ്പിക്സ് പുരുഷ ഹോക്കി; ഇന്ത്യ പൊരുതി തോറ്റു
ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. ബെൽജിയത്തിനെതിരെയാണ് ഇന്ത്യ പൊരുതി തോറ്റത്. 5-2 ആണ് സ്കോർ.
ആവേശകരമായ മത്സരത്തിൽ ആദ്യം പിന്നിൽ നിന്ന ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഹർമൻപ്രീത് സിംഗും മൻദീപ് സിംഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. എന്നാൽ ബെൽജിയത്തിന്റെ അലക്സാണ്ടർ ഹെൻഡ്രിക്ക് ഗോൾ അടിച്ച് ടീമിനെ സമനിലയിൽ എത്തിച്ചു. പിന്നീട് വീണ്ടും കളി അവസാന ക്വാർട്ടറിലേക്ക് കടന്നപ്പോൾ അലക്സാണ്ടർ ഹെൻഡ്രിക്ക് തന്നെ വീണ്ടും മൂന്ന് ഗോൾ അടിച്ച് ബെൽജിയത്തിന്റെ സ്കോർ നാല് ഗോളുകളിലേക്ക് ഉയർത്തി ഇന്ത്യയെ പിന്തള്ളി. നാലാം കോൾ ബെൽജിയമടിച്ചത് പെനൽറ്റിയിലൂടെയാണ്.
രണ്ട് മാസത്തെ ഫീസ് അടച്ചില്ല; മൂന്നാംക്ലാസുകാരനെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് ഒഴിവാക്കി; 24 Exclusive
രണ്ട് മാസത്തെ ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് മൂന്നാംക്ലാസുകാരനെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് ഒഴിവാക്കി. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കുന്ന സ്കൂള്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ നമ്പര്‍ നീക്കിയത്.
ലോക്ഡൗൺ ഇളവിൽ ചീഫ് സെക്രട്ടറി തലശുപാർശകൾ ഇന്ന് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക വരും. വാരാന്ത്യ ലോക് ഡൗൺ ഞായറാഴ്ച്ച മാത്രമായി പരിമിതപ്പെടുത്താൻ ശുപാർശയിൽ പറയുന്നുണ്ട്. ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗം ഇത് പരിഗണിക്കും.
മംഗളൂരു ക്വാറന്റീൻ സെന്ററിൽ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു
മംഗളൂരു ക്വാറന്റീൻ സെന്ററിൽ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു. സ്ത്രീകളെ പത്ത് മണിയോടെയും പുരുഷന്മാരെ പുലർച്ചെയോടെയുമാണ് വിട്ടയച്ചത്.
കേരളത്തിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിൻ മാർഗം മംഗളൂരുവിലെത്തിയ വിദ്യാർഥിനികളടക്കമുള്ള അറുപതോളം മലയാളികൾ ക്വാറന്റീൻ സെന്ററിൽ കുടുങ്ങുന്നത് ഇന്നലെയാണ്. മംഗളൂരു സെൻട്രൽ റയിൽവേ സ്റ്റേഷനിൽനിന്ന് സ്രവമെടുത്തശേഷം പരിശോധനാഫലം വരുന്നതുവരെ ടൗൺ ഹാളിൽ തുടരാനാണ് മംഗളൂരു പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ അഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും പരിശോധനാ ഫലം വരാതിരുന്നതോടെ യാത്രക്കാർ പ്രതിഷേധിച്ചു. പ്രതിഷേധമുയർന്നതോടെ സ്ത്രീകളെയും പത്ത് മണിയോടെയും പുരുഷന്മാരെയും പന്ത്രണ്ടു മണിയോടെയും പോകാൻ അനുവദിച്ചു.
Story Highlights: August 3 headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here