Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (07-08-2021)

August 7, 2021
Google News 1 minute Read
August 7 top news

ജീവനൊപ്പം ജീവനോപാധികളും സംരക്ഷിക്കാനാണ് ഇളവുകളെന്ന് ആരോ​ഗ്യ മന്ത്രി; കൊവിഡ് അവലോകന യോഗം ഇന്ന്

ലോക്ക്ഡൗൺ ഇളവുകളിലെ മാനദണ്ഡങ്ങളെപറ്റിയുള്ള വിവാദങ്ങൾ ശക്തമാകുന്നതിനിടെ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ചേരും. കടകളിൽ പ്രവേശിക്കാൻ മൂന്നു തരം സർട്ടിഫിക്കറ്റുകളിൽ ഒന്ന് നിർബന്ധമാക്കിയതടക്കം യോഗത്തിൽ ചർച്ച ചെയ്യും. ജീവനൊപ്പം ജീവനോപാധികളും സംരക്ഷിക്കാനാണ് ഇളവുകൾ നൽകിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

തമിഴ്നാട്ടിൽ കടുത്ത ജാതിവിവേചനം; സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു

തമിഴ്നാട്ടിൽ കടുത്ത ജാതിവിവേചനം. കോയമ്പത്തൂർ അന്നൂർ വില്ലേജ് ഓഫിസിലാണ് സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു. ഗൗണ്ടർ വിഭാഗത്തിലെ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റൻറ് മുത്തുസ്വാമിയെക്കൊണ്ട് കാലു പിടിപ്പിച്ചത്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നടന്നത് 200 കോടിയുടെ തട്ടിപ്പെന്ന് ഇ.ഡി

കരുവന്നൂർ സഹകരണ ബാങ്കിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ പ്രാഥമിക കണ്ടെത്തൽ. പ്രാഥമിക കണക്കാണ് 200 കോടി രൂപയെന്നും, 200 കോടി രൂപയിലധികം കള്ള പണം വെളുപ്പിച്ചുവെന്നുമാണ് കണ്ടെത്തൽ. പൊലീസിൽ നിന്നും ലഭിച്ച രേഖകളും എൻഫോഴ്സ്മെന്റ് പരിശോധിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.

കോതമംഗലം കൊലപാതകം: രഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ

കോതമംഗലത്ത് ദന്ത ഡോക്ടർ മാനസയെ വെടിവച്ച് കൊന്ന കേസിൽ രഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ. ബിഹാർ സ്വദേശി സോനു കുമാർ മോദിയാണ് പിടിയിലായത്. ബംഗാൾ അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. സോനുകുമാറിനെ മുൻ ഗർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സോനുകുമാർ മോദിയെ ഉടൻ നാട്ടിലെത്തിക്കും.

മരം മുറി : കേരളം നൽകിയ വിശദീകരണങ്ങളിൽ അവ്യക്തതയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

മരം മുറിക്കലുമായി ബന്ധപ്പെട്ട് കേരളം നൽകിയ വിശദീകരണങ്ങളിൽ അവ്യക്തതകൾ ഉണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. വനഭൂമിയിൽ നിന്നും മരം മുറിച്ചിട്ടില്ലെന്ന കേരളത്തിന്റെ വാദം കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം തള്ളി. ഇക്കാര്യം സ്ഥാപിക്കാൻ രേഖാപരമായി സംസ്ഥാനത്തിന് സാധിച്ചിട്ടില്ലെന്ന് മന്ത്രാലയം പറയുന്നു.

Story Highlight: August 7 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here