Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (08-08-2021)

August 8, 2021
Google News 1 minute Read
august 8 top news

കൊവിഷീൽഡ്- കോവാക്സിൻ മിശ്രിത വാക്സിൻ ഫലപ്രദം : ഐസിഎംആർ

കൊവിഷീൽഡ്- കോവാക്സിൻ മിശ്രിത വാക്സിൻ ഫലം മികച്ചതെന്ന് ഐസിഎംആർ. കൊവാക്സിൻ-കൊവിഷീൽഡ് മിശ്രിതം വ്യത്യസ്ത ഡോസായി നൽകുന്നത് ഫലപ്രദമാണെന്നാണ് ഐസിഎംആറിന്റെ കണ്ടെത്തൽ.

ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. അല്‍-ഖ്വയിദ സംഘടനയുടെ പേരില്‍ ഇന്നലെ ഭീഷണിക്കത്ത് ലഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സിംഗപ്പൂരില്‍ നിന്ന് രണ്ട് ഭീകരര്‍ ഇന്ത്യയിലേക്ക് വരുമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് വയ്ക്കുമെന്നും കത്തിലുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷ കര്‍ശനമാക്കി.

രാജ്യത്ത് 39,070 പുതിയ കൊവിഡ് കേസുകൾ ; 491 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 39,070 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു . 43,910 പേര്‍ രോഗമുക്തി നേടി. 491 പേര്‍ കൊവിഡ് 19 ബാധിച്ച് മരണപെട്ടു. ഇതുവരെ 3,19,34,455 പേര്‍ക്ക് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3,10,99,771 പേര്‍ രോഗമുക്തരായി. 4,27,862 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ ; നിരത്തുകളിൽ പൊലീസിന്റെ കർശന പരിശോധന

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ തുറക്കാം. സ്വകാര്യബസ് സർവീസ് ഉണ്ടാകില്ല. കെഎസ്ആര്‍ടിസി പരിമിതമായി സർവീസ് നടത്തും. ഞയറാഴ്ച മാത്രമാണ് ലോക്ഡൗൺ എന്നതിനാൽ, പൊലീസ് പരിശോധന ശക്തമാക്കും.

കരിപ്പൂർ സ്വർണകവർച്ച കേസ് : അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പദ്ധതി ഇട്ടെന്ന് പൊലീസ്

കരിപ്പൂർ സ്വർണകവർച്ചാ കേസിൽ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പദ്ധതി ഇട്ടിരുന്നുവെന്ന്. രേഖകളില്ലാത്ത വാഹനം ഉപയോ​ഗിച്ച് ഇടിച്ചു കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മുസ്ലിംലീഗ് നേതൃയോഗം; കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടി

മുസ്ലിംലീഗ് നേതൃയോഗത്തിൽ കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടി. മുഈനലി തങ്ങൾക്കെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യത്തിന് പിന്തുണ ലഭിച്ചില്ലെന്ന് റിപ്പോർട്ട്. യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി മാത്രമാണ്. റാഫി പുതിയകടവിനെതിരെ നടപടിയെടുത്തതിലും കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുണ്ട്. യോ​ഗത്തിൽ വൈകാരികമായാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

കോതമംഗലം കൊലപാതകം : സോനുകുമാർ മോദി കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ എത്തിച്ചതായി കണ്ടെത്തൽ

കോതമംഗലത്ത് ദന്തഡോക്ടർ മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ എത്തിച്ചതായി അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇരുപതോളം തോക്കുകൾ കേരളത്തിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.

Story Highlight: august 8 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here