നന്ദി കിട്ടാത്ത പണി; കവിതയിലൂടെ പ്രതിഷേധം പരസ്യമാക്കി ജി സുധാകരന്‍

പാര്‍ട്ടി അന്വേഷണത്തില്‍ കവിതയിലൂടെ പ്രതിഷേധം പരസ്യമാക്കി ജി സുധാകരന്‍. കലാകൗമുദി ആഴ്ചപ്പതിപ്പിലെഴുതിയ കവിതയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ചെയ്തത് ഒരു തരത്തിലും നന്ദി കിട്ടാത്ത പണിയാണെന്ന് കവിതയില്‍ പറയുന്നു.
നേട്ടവും കോട്ടവും എന്ന പേരിലുള്ള സുധാകരന്റെ കവിത, തന്റെ തന്നെ കഴിഞ്ഞ കാല ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇനിയൊരു ജന്മമുണ്ടാകുമോ എന്നറിയില്ലെന്നും കഴിവതൊക്കെയും ചെയ്‌തെന്നും കവിതയില്‍ വ്യക്തമാക്കുന്നുണ്ട്. ആകാംക്ഷാഭരിതരായ നവാഗതര്‍ ഈ വഴി നടക്കട്ടെ എന്നു പറഞ്ഞാണ് കവിത അവസാനിക്കുന്നത്.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വീഴ്ച വന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ജി സുധാകരനെതിരെ സിപിഐഎമ്മിലെ ഒരു വിഭാഗം രംഗത്തെത്തിയത്. വീഴ്ച പരിശോധിക്കാന്‍ രണ്ടംഗ കമ്മിഷനെയും പാര്‍ട്ടി നിയോഗിച്ചിരുന്നു.
Story Highlight: g sudhakaran poem