17
Sep 2021
Friday

ഇന്നത്തെ പ്രധാന വാർത്തകൾ (15-08-2021)

august 15 top news

നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി (august 15 top news)

75-ാം സ്വാതന്ത്ര്യദിനത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഗതിശക്തി’ പദ്ധതിയുടെ ലക്ഷ്യം ആധുനിക അടിസ്ഥാന സൗകര്യ വികസനമെന്ന് പ്രധാനമന്ത്രി.

സ്വാതന്ത്ര്യ ദിനം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി മുഖ്യമന്ത്രി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി. തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ പൗരനെ സംബന്ധിച്ചിടത്തോളം മൗലികമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന മുന്നോട്ടു വയ്ക്കുന്ന കാഴ്ച്ചപ്പാടുകൾ എത്രത്തോളം ഫലവത്താക്കാൻ ഈ ഏഴര പതിറ്റാണ്ടു ഘട്ടത്തിൽ നമുക്ക് കഴിഞ്ഞു എന്ന് പരിശോധിക്കുക കൂടി ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യ ദിനാഘോഷം അർത്ഥപൂർണമാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. (pinarayi vijayan independence day)

രാജ്യത്ത് സംവരണം തുടരും: പ്രധാനമന്ത്രി

രാജ്യത്ത് സംവരണം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുല്യത ഉണ്ടാകുന്നത് വരെ പിന്നാക്കക്കാർക്ക് സംവരണാനുകൂല്യം ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. എല്ലാ ജന വിഭാഗങ്ങൾക്കും പ്രാഥമിക സൗകര്യങ്ങൾ എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മോദി. പുതിയ സബദ് വ്യവസ്ഥയ്ക്ക് അനുസൃതമായി രാജ്യത്തെ ഗ്രാമങ്ങളെ സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇക്കാര്യം പറഞ്ഞത്.

എകെജി സെന്‍ററിലെ ദേശീയ പതാക ഉയര്‍ത്തല്‍; ഫ്ലാഗ് കോഡിന്റെ ലംഘനം; കെഎസ് ശബരീനാഥന്‍

തിരുവനന്തപുരം എകെജി സെന്‍ററില്‍ സി പി ഐ എം ദേശീയ പതാക ഉയര്‍ത്തിയത്, ദേശീയ പതാക സംബന്ധിച്ച ഫ്ലാഗ് കോഡിന്‍റെ ലംഘനമാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെഎസ് ശബരീനാഥന്‍.

പതാക ഉയർത്തൽ; എംഎൻ സ്മാരകത്തിലും ഫ്ളാ​ഗ് കോഡ് ലംഘിക്കപ്പെട്ടുവെന്ന് ആരോപണം

സിപിഐഎം ദേശിയ പതാകയെ അപമാനിച്ചെന്ന് ആരോപണത്തിന് പിന്നാലെ സിപിഐയും ഫ്ളാ​ഗ് കോഡ് ലംഘിച്ചതായി പരാതി. എം. എൻ സ്മാരകത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉയർത്തിയ ദേശീയ പതാക പാർട്ടി പതാകയെക്കാൾ താഴെ ആയത് ഫ്ലാഗ് കോഡ് ലംഘനമായി. 

ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിൽ പതാക ഉയർത്തിയത് തലതിരിഞ്ഞ്; അബദ്ധം മനസിലാക്കിയ ശേഷം തിരുത്തി

ദേശീയ പതാക ഉയർത്തലിൽ അബദ്ധം പിണഞ്ഞ് ബി.ജെ.പി. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ പതാക ആദ്യം ഉയർത്തിയപ്പോൾ തല തിരിഞ്ഞുപോയി. പിന്നീട് തെറ്റ് മനസിലായ ഉടൻ തിരുത്തി.

വണ്ടാനം മെഡിക്കൽ കോളേജിലേത് ഗുരുതര വീഴ്ച; അന്വേഷണത്തിനുത്തരവിട്ട് ആരോഗ്യ മന്ത്രി

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരായ ആരോപണത്തിൽ അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.

Story Highlight: august 15 top news

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top