ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (18-08-2021)
എംഎസ്എഫിനോട് ലീഗ് നേതൃത്വം കാണിച്ച നീതി ഹരിതയോട് കാണിച്ചില്ലെന്ന് എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ. ഹരിതയ്‌ക്കെതിരായ നടപടി പാര്‍ട്ടി തീരുമാനമാണ്. ഹരിത നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് കമ്മിറ്റി മരവിപ്പിച്ചത്. നടപടിയില്‍ സ്വാഭാവിക നീതിയുണ്ടായില്ലെന്നും ഹരിതയ്‌ക്കെതിരായ പരാമര്‍ശങ്ങളില്‍ വേദനയുണ്ടെന്നും ഫാത്തിമ തഹലിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപി കുറ്റവിമുക്തന്‍. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ തെളിവുകളില്ലെന്ന് വിചാരണാ കോടതി വ്യക്തമാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നിര്‍ണായകമായ ഉത്തരവ്
മുസ്ലിം ലീഗ് യോഗം ഇന്ന്; ഹരിത, ചന്ദ്രിക വിവാദങ്ങള്‍ ചര്‍ച്ചയായേക്കും
വിവാദങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മുസ്ലിം ലീഗ് ഇന്ന് യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസിലാണ് യോഗം ചേരുക. എംഎസ്എഫ് ഹരിത, ചന്ദ്രിക വിവാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ചാകും.
പുതിയ സുപ്രീംകോടതി ജഡ്ജിമാർ: 3 വനിതാ ജഡ്‌ജിമാരടക്കം 9 പേരുകൾ
സുപ്രീം കോടതി ജഡ്‌ജിമാരുടെ നിയമനം നികത്തതാൻ നടപടി ആരംഭിച്ച് കൊളീജിയം.3 വനിതാ ഹൈ കോടതി ജഡ്‌ജിമാരുടെതടക്കം 9 പേരുകൾ നിർദേശിച്ച് സുപ്രീം കോടതി കൊളീജിയം. ഇതാദ്യമായാണ് 3 വനിതാ ജഡ്‌ജിമാരെ ഒരേസമയം കൊളീജിയം ശുപാർശ ചെയ്യുന്നത്.കേരള ഹൈകോടതി ജഡ്‌ജി സി ടി രവികുമാറും സ്ഥാനക്കയറ്റ പട്ടികയിൽ. ജസ്റ്റിസുമാരായ വിക്രം നാഥ്,എ.എം.സുന്ദരേഷ്, ജെ.ജെ മഹേശ്വരി എന്നിവർ പട്ടികയിൽ.
കാബൂൾ വിമാനത്താവള ദുരന്തം: അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക
കാബൂൾ വിമാനത്താവള ദുരന്തം അന്വേഷിക്കാൻ ഉത്തരവിട്ട് അമേരിക്കൻ വ്യോമസേന. യുഎസ് ചരക്ക് വിമാനത്തിൽ കയറാൻ ശ്രമിച്ചവർ അപകടത്തിൽപ്പെട്ട സംഭവത്തിലാണ് അന്വേഷണം. പറന്നുയർന്ന വിമാനത്തിന്റെ ചിറകിൽ തുങ്ങി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. സുരക്ഷ ഭീഷണി ഭയന്ന് വിമാനം ചരക്ക് ഇറക്കാതെ തിരിച്ച് പറക്കുകയായിരുന്നു. ജനകൂട്ടത്തിൽ റൺവേയിലൂടെ വിമാനം ടേക്ക് ഓഫ് ചെയ്തത് വിവാദമായിരുന്നു.
അഫ്ഗാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കും; വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദേശം
അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം വിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം. നിലവിലുള്ള അഫ്ഗാന്‍ സാഹചര്യം യുഎന്നുമായി ഇന്ത്യ ചര്‍ച്ച ചെയ്തു. എല്ലാ ഇന്ത്യക്കാരെയും തിരികെയെത്തിക്കാനുള്ള നടപടികളുടെ പുരോഗതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ദേശീയ സുരക്ഷാ സമിതി അവലോകനം ചെയ്തു. കൂടുതല്‍ വ്യോമസേനാ വിമാനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരുമായി ഇന്നുമെത്തും.
Story Highlight: today’s headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here