Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (19-08-2021)

August 19, 2021
2 minutes Read

അഫ്​ഗാനിസ്താനുമായുള്ള ചരിത്രപരമായ ബന്ധം തുടരും : വിദേശകാര്യ മന്ത്രി (august 19 top news)

താലിബാനുമായി അനൗദ്യോഗിക ചർച്ചകൾ നടന്നതായി സൂചിപ്പിച്ച വിദേശകാര്യ മന്ത്രി. അഫ്​ഗാനിസ്താനുമായുള്ള ചരിത്രപരമായ ബന്ധം തുടരുമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു.

ഇന്ത്യയുമായുള്ള വ്യാപര ബന്ധം നിർത്തി താലിബാൻ

ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിര്‍ത്തി താലിബാന്‍. ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചത്.

കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ അടുത്ത മാസമെന്ന് റിപ്പോർട്ട്

കൊവിഡ് മൂന്നാം തരംഗ ആശങ്ക നിലനിൽക്കേ കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ അടുത്ത മാസമെന്ന് റിപ്പോർട്ട്. രണ്ട് വക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം അവസാന ഘട്ടത്തിലാണ്.

രാജ്യത്ത് 24 മണിക്കൂറിനിടെ 36,401 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 36401 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കേസുകളിൽ മുൻ ദിവസത്തെ കാൾ 3.4% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 39157 പേര് രോഗമുക്തി നേടി. പ്രതിദിന കൊവിഡ് മരണങ്ങളിലും വർധനവ് രേഖപ്പെടുത്തി. 530 കൊവിഡ് മരണങ്ങളും രാജ്യത്തു സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്സിനേഷൻ സെന്റർ ഇന്ന് പ്രവർത്തനമാരംഭിക്കും

സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്സിനേഷൻ സെന്റർ ഇന്ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കും.

ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന വാക്സിനേഷൻ സെന്ററിൽ വാഹനത്തിലിരുന്ന് തന്നെ വാക്സീൻ സ്വീകരിക്കാമെന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ രജിസ്ട്രേഷനും വാക്സീൻ സ്വീകരിച്ച ശേഷമുള്ള ഒബ്സർവേഷനുമടക്കമുള്ള കാര്യങ്ങളും വാഹനത്തിലിരുന്ന് തന്നെ പൂർത്തിയാക്കാനാകും. തിരുവനന്തപുരം വിമൻസ് കോളജിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓണം അവധി ദിവസങ്ങളിൽ പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

എറണാകുളം സെക്സ് റാക്കറ്റ് : പ്രധാന പ്രതി സനീഷ് പിടിയിൽ

എറണാകുളം സെക്സ് റാക്കറ്റ് പ്രധാന പ്രതി സനീഷ് പിടിയിൽ. എറണാകുളം സെൻട്രൽ പൊലീസാണ് സനീഷിനെ കസ്റ്റഡിയിലെടുത്തത്.

കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർബന്ധിത പണപ്പിരുവ്; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത പണപ്പിരുവ് നടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എ കെ ശശീന്ദ്രൻ. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. അന്വേഷണത്തിന് പൊലീസ് സേവനം ആവശ്യമെങ്കിൽ അത് ഉപയോഗപ്പെടുത്തുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനിടെ പ്രകോപനപരമായ വീഡിയോ ചെയ്തവർക്കെതിരെ കേസ്

ഇ ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തവർക്കെതിരെ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തു. സാമൂഹ്യ മധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്തു എന്നതിനാണ് കേസ്. പ്രകോപനപരമായ വീഡിയോ അപ്ലോഡ് ചെയ്തവരെ സംബന്ധിച്ച് പൊലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. അതേ സമയം ഇരിട്ടി കിളിയന്തറ സ്വദേശികളായ ലിബിനിന്റെയും എബിന്റെയും ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജിയിൽ കോടതി ഈ മാസം 24 ന് വിശദമായി വാദം കേൾക്കും. ( case against e bulljet supporters )

Story Highlight: august 19 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement