Advertisement

ഏലകർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഓണപ്പിരിവ്; റിപ്പോർട്ട് സമർപ്പിച്ചു

August 20, 2021
Google News 2 minutes Read

ഇടുക്കിയിലെ ഏലകർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്ലയിഗ് സ്ക്വാഡ് ഡിഎഫ്ഒ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചു. വനം വിജിലൻസ് കോട്ടയം കൺസർവേറ്റർക്കാണ് റിപ്പോർട്ട്‌ കൈമാറിയത്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട രണ്ട് ഉദ്യോഗസ്‌ഥരുടെ പങ്ക് സംബന്ധിച്ചാണ് റിപ്പോർട്ടിൽ ഉള്ളതെന്നാണ് സൂചന. കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിനെ സബന്ധിച്ച് വിശദമായ അന്വേഷണവും വനംവകുപ്പ് വിജിലൻസ് ആരംഭിച്ചു കഴിഞ്ഞു.

ഇന്നലെയാണ് അനധികൃത പണപിരിവ് നടത്തിയതിന് പുളിയൻമല സെക്ഷൻ ഓഫീസിലെ രണ്ടു ജീവിനക്കാരെ സസ്പെൻഡ് ചെയ്തത്. തുടർന്നാണ് അന്വേഷണത്തിൻറെ ഭാഗമായി ഇടുക്കി ഫ്ലയിംഗ് ഡിഎഫ്ഒ പുളിയന്മല, വണ്ടന്മട് സെക്ഷൻ ഓഫീസുകളിലെത്തി പരിശോധന നടത്തിയിത്. പരാതികാരുടെ മൊഴിയും രേഖപെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലൻസ് കൺസർവേറ്റർക്കാണ് റിപ്പോർട്ട് കൈമാറുന്നത്. ഇടുക്കിയുടെ വിവിധ ഭാഗത്ത് വ്യാപകമായി പിരിവ് നടത്തിയിട്ടുണ്ടെന്നാണ് കാർഡമം ഗ്രോവേഴ്സ് അസ്സോസിയേഷന്റെ പരാതി. ശാന്തപാറ ഉൾപ്പടെയുള്ള മേഖലകളിൽ സമാനമായ പരാതികൾ ഉയർന്ന് വന്നിട്ടുണ്ട്.

Read Also : ഗൃഹാതുരത്വത്തിന്റെ നനുത്ത പച്ചപ്പാണ് കൈതോല മെടഞ്ഞുള്ള പൂക്കൂട| Onam Special

ഉന്നത ഉദ്യോഗസ്ഥരുടെയു പങ്ക് സംബന്ധിച്ച് വനം വിജിലൻസ് വിഭാഗം അടുത്ത ദിവസങ്ങളിൽ അന്വേഷണം നടത്തും. സംഭവം വിവാദമായതിനെ തുടർന്ന് പണം തിരികെ നൽകി ഒത്തു തീർപ്പിലാക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. കേസിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു . രണ്ട് ഉദ്യോഗസ്ഥരിലേക്ക് മാത്രം അന്വേഷണം ചുരുക്കുന്നു എന്ന വിമർശനം ഉയർന്നിട്ടുണ്ട്.

Read Also : ഏലകർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഓണപ്പിരിവ് ; ഇടുക്കി ഫ്ലയിഗ് സ്ക്വാഡ് ഡിഎഫ്ഒ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

Story Highlight: forest officers money funding from cardamom farmers report will submit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here