നാരായണ്‍ റാണെയുടെ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് കോടതി

കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേസില്‍ കേന്ദ്രമന്ത്രിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ വിമർശനം.
7 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്ന മഹാരാഷ്ട്ര പൊലീസിന്‍റെ ആവശ്യം തള്ളിയ കോടതി 15,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 30 നും സെപ്റ്റംബര്‍ 13നും പൊലീസിന് മുന്നില്‍ ഹാജരാകണം.
ജാമ്യത്തിലിറങ്ങിയ നാരായണ്‍ റാണെ മുംബൈയിലെത്തി. അതേസമയം അടുത്ത മാസം രണ്ടിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച് നാരായണ്‍ റാണെയ്ക്ക് നാസിക് പൊലീസ് നോട്ടീസ് നല്‍കി.
Read Also : മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; എഫ്ഐആർ റദ്ദാക്കണമെന്ന കേന്ദ്രമന്ത്രിയുടെ ഹർജി മഹാരാഷ്ട്ര ഹൈക്കോടതി ഇന്ന് പരിഗണിക്കും
അതേസമയം സംസ്ഥാനത്ത് കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. റാണെയുടെ അറസ്റ്റിനെ തുടർന്ന് നിർത്തി വച്ച ബിജെപിയുടെ ജൻ ആശീർവാദ് യാത്ര മറ്റന്നാൾ പുനരാരംഭിക്കും.
Read Also :കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്തു
Story Highlights : Arrest of Narayan Rane; The court said the procedures were not followed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here