Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (25-08-2021)

August 25, 2021
Google News 1 minute Read
august 25 top news

കുണ്ടറ പീഡന പരാതി : എ കെ ശശീന്ദ്രനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോർട്ട് (august 25 top news)

കുണ്ടറ പീഡന പരാതിയിൽ മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോർട്ട്. പീഡന പരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും വിഷയം നല്ല രീതിയിൽ പരിഹരിക്കണമെന്ന് മാത്രമാണ് മന്ത്രി പറഞ്ഞതൊന്നും പൊലീസ് റിപ്പോർട്ട്. നിയമോപദേശത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

മണ്ണാർക്കാട് 16 കാരിയെ കൊലപ്പെടുത്താനുള്ള നീക്കം പ്രണയപ്പക : ഡിവൈഎസ്പി

മണ്ണാർക്കാട് പതിനാറുകാരിയെ കൊലപ്പെടുത്താനുള്ള നീക്കം പ്രണയപ്പകയാണെന്ന് ഡിവൈഎസ്പി വി.എ കൃഷ്ണദാസ് ട്വന്റിഫോറിനോട്. പ്രണയത്തെ ചൊല്ലിയുള്ള കലഹമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

കാലടി സർവകലാശാലയിലെ ഉത്തരകടലാസ് മോഷണം: ഗൂഢാലോചനയിൽ കെ.എ. സംഗമേശന് പങ്ക്

കാലടി സർവകലാശാലയിലെ ഉത്തരകടലാസ് മോഷണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പരീക്ഷാവിഭാഗം ചെയർമാൻ ഡോ. കെ.എ. സംഗമേശന് പങ്ക്. കെ.എ. സംഗമേശനെ വീണ്ടും ചോദ്യം ചെയ്യും.

തൃക്കാക്കര ഓണസമ്മാന വിവാദം; ചെയർ പേഴ്സണെ കുടുക്കാനുള്ള ശ്രമമെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ

തൃക്കാക്കര നഗരസഭാ ചെയർ പേഴ്സണന് അനുകൂലമായി പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. ചെയർപേഴ്സൺ അജിത തങ്കപ്പൻ പണം വിതരണം ചെയ്തിട്ടില്ലെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ. ചെയർ പേഴ്സണെ കുടുക്കാനുള്ള നീക്കമാണ് നടന്നതെന്ന് പ്രാഥമിക കണ്ടെത്തൽ. തൃക്കാക്കരയിൽ നടന്നത് പാർട്ടിയിലെ ഗ്രൂപ്പ്കളിയുടെ ഭാഗമെന്ന് റിപ്പോർട്ട്. സി.പി.ഐ.എം.മായി ചേർന്ന് പാർട്ടിയിലെ ചിലർ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചെന്നും വിലയിരുത്തൽ. കമ്മീഷന്റെ തെളിവെടുപ്പ് അവസാനഘട്ടത്തിലാണ്. അന്വേഷണ റിപ്പോർട്ട് ഉടൻ ഡി.സി.സി. പ്രസിഡന്റിന് കൈമാറുമെന്നും സൂചന.

നിയമന വിവാദം: തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന

തൃക്കാക്കര നഗരസഭയിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു. ഓണസമ്മാന വിവാദത്തിന്റെ ചൂടാറും മുൻപാണ് വിജിലൻസ് പരിശോധന. വിജിലൻസ് കൊച്ചി യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് തൃക്കാക്കര നഗരസഭയിൽ പരിശോധന നടത്തുന്നത്.

ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കാനാകില്ല : കോടതി

ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി തള്ളി. തലശ്ശേരി അഡി. ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.

Story Highlights : august 25 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here