അസമിൽ നിർത്തിയിട്ടിരുന്ന ട്രക്കുകൾ അഗ്നിക്കിരയാക്കി ; അഞ്ചുമരണം

അസമിലെ ദിമ ഹസാവോ ജില്ലയിൽ കൽക്കരി ട്രക്കുകൾക്ക് തീവെച്ചു. സംഭവത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ദിമാസ നാഷനൽ ലിബറേഷൻ ആർമിയുടെ നേതൃത്വത്തിലായിരുന്നു അക്രമം.
ദിയുൻമുഖ് പൊലീസ് സ്റ്റേഷനിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ രങ്കേർബീൽ പ്രദേശത്താണ് സംഭവം. ഇവിടെ നിർത്തിയിട്ടിരുന്ന ട്രക്കുകളിലേക്ക് അക്രമികൾ നിറയൊഴിക്കുകയായിരുന്നു. രണ്ടു ട്രക്ക് ഡ്രൈവർമാർ വെടിയേറ്റ് മരിക്കുകയും ചെയ്തു. ട്രക്കുകൾ കത്തിച്ചതിന്‍റെ ഇടയിൽപ്പെട്ടാണ് മറ്റ് മൂന്നുമരണം സംഭവിച്ചത്.
Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ
അക്രമികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് നിരീക്ഷണം കടുപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. അക്രമികൾ തങ്ങളോട് പണം ആവശ്യപ്പെട്ടതായി ട്രക്ക് ഡ്രൈവർമാർ പൊലീസിനോട് പറഞ്ഞു. പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Read Also : എല്ലാ സൈനിക വിഭാഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും; സൈനിക് സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം : പ്രധാനമന്ത്രി
Story Highlight: Five truckers killed by militants in Assam’s Dima Hasao
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here