കാബൂള്‍ സ്‌ഫോടനങ്ങള്‍ക്കു ശേഷം രക്ഷാദൗത്യം പുനഃരാരംഭിച്ചു

ചാവേർ സ്ഫോടനങ്ങൾക്ക് ശേഷം ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള രക്ഷാദൗത്യങ്ങള്‍ പുനഃരാരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറത്ത് ചുരുങ്ങിയത് നൂറിലേറെപേർ കൊല്ലപ്പെട്ട ഇരട്ട ചാവേര്‍ ആക്രമണം നടന്നത്.
ഓഗസ്റ്റ് 31 വരെയാണ് വിദേശസൈന്യങ്ങള്‍ക്ക് അഫ്ഗാന്‍ വിടാനുള്ള അവസാന തിയതി താലിബാൻ പ്രഖ്യാപിച്ചിരിക്കുന്നത്. കാബൂളില്‍നിന്ന് ഒരുലക്ഷത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായി വ്യാഴാഴ്ച യു.എസ്. ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ആയിരത്തോളം അമേരിക്കക്കാരും പതിനായിരക്കണക്കിന് അഫ്ഗാനികളും ഒഴിപ്പിക്കലിനായി കാത്തുനില്‍ക്കുന്നതായാണ് നിഗമനം. എന്നാൽ ഇനിയും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.
Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ
അതേസമയം അഫ്ഗാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ കുറച്ചുസമയത്തിനുള്ളില്‍ അവസാനിപ്പിക്കാനാണ് യു.കെയുടെ നീക്കം. അഫ്ഗാനില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി സ്‌പെയിന്‍ അറിയിച്ചിട്ടുണ്ട്. താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചതിനു പിന്നാലെ ഒരാഴ്ചയിലധികമാണ് സ്‌പെയിന്‍ രക്ഷാദൗത്യം നടത്തിയത്. സ്‌പെയിന്റെ അവസാനത്തെ രണ്ട് രക്ഷാദൗത്യ വിമാനങ്ങള്‍ ദുബായിലെത്തിയതിന് പിന്നാലെയാണ് സ്‌പെയിന്‍ ഇക്കാര്യം അറിയിച്ചത്.
Read Also : കാബൂള്‍ സ്‌ഫോടനം; മരണം 110 ആയി
Story Highlight: Kabul airport: Death toll from attack rises, evacuations continue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here