Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (28-8-2021)

August 28, 2021
Google News 1 minute Read
Today's headlines

പ്രതികൂല സാഹചര്യത്തിലും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് മുഖ്യമന്ത്രി; പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കായി പ്രത്യേക പദ്ധതികള്‍

കൊവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനകീയ ബദല്‍ എന്ന ആശയത്തിലൂന്നിയാണ്. എല്ലാവര്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കിയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

മൈസൂരു കുട്ടബലാത്സംഗ കേസ്; അഞ്ച്പേര്‍ തമിഴ്‌നാട്ടിൽ നിന്ന് പിടിയിൽ

മൈസൂരു കുട്ടബലാത്സംഗ കേസില്‍ അഞ്ചു പേരെ പിടിക്കൂടിയതായി വിവരം. തമിഴ്‍നാട്ടില്‍ നിന്നാണ് പ്രതികളെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തയാളാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മൈസൂരുവിലെ ചാമുണ്ഡി ഹിൽസിൽ കോളജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്.

കൊവിഡ് നിയന്ത്രണം കര്‍ശനമാക്കണം; കേരളത്തിന് നിര്‍ദേശങ്ങളുമായി കേന്ദ്രം

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. കേരളത്തില്‍ കോണ്‍ടാക്ട് ട്രേസിംഗ് ഉടന്‍ ശക്തിപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.

മുഖ്യമന്ത്രിക്കെതിരെ വർഗീയ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി. നവോത്ഥാനനായകനെങ്കിൽ മകളെ പട്ടിക ജാതിക്കാരന് വിവാഹം ചെയ്‌ത്‌ കൊടുക്കണമായിരുന്നു. സിപിഐഎമിൽ പട്ടിക ജാതിക്കാരായ എത്രയോ ചെറുപ്പകാരുണ്ടെന്ന് പരിഹാസം. അയ്യങ്കാളി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം. 

ഇത് രണ്ട് വർഷമായി നടന്ന ഗൂഢാലോചന; ഐസിഎച്ച്ആർ തിരുത്തലിനെതിരെ കേരള ഹിസ്റ്ററി കോൺഗ്രസ്

മലബാർ കലാപവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഐസിഎച്ച്ആർ തീരുമാനത്തിനെതിരെ കേരള ഹിസ്റ്ററി കോൺഗ്രസ് രംഗത്ത്. മഹാത്മാ ഗാന്ധി, മൗലാന ഷൗക്കത്തലി തുടങ്ങിയവരുടെ പ്രേരണയിൽ നടന്ന സമരമാണ് മലബാർ കലാപമെന്ന് കേരള ഹിസ്റ്ററി കോൺഗ്രസ് പറഞ്ഞു. 

യുഎഇ കോൺസുലേറ്റ് വഴിയുള്ള ഈന്തപ്പഴ, മതഗ്രന്ഥ വിതരണം; ഉദ്യോഗസ്ഥർക്ക് ഷോകോസ് നോട്ടീസ് അയക്കാൻ കസ്റ്റംസ്

യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴവുംമതഗ്രന്ഥവും വിതരണം ചെയ്ത സംഭവത്തിൽ ഷോകോസ് നോട്ടീസ് നൽകാൻ കസ്റ്റംസ് ഒരുങ്ങുന്നു. ഇതിനായി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി തേടി. കോൻസുൽ ജനറൽ, അറ്റാഷെ അടക്കം യുഎഇ കോൺസുലേറ്റിലെ 8 ജീവനക്കാർക്കാണ് ആദ്യ ഘട്ടത്തിൽ ഷോകോസ് നോട്ടീസ് നൽകുക. നികുതി അടയ്ക്കാതെ ഈന്തപ്പഴവും മതഗ്രന്ഥവും വിമാനത്താവളം വഴി എത്തിച്ച് വിതരണം ചെയ്ത കേസിൽ ഷോകോസ് നോട്ടീസ് നൽകാനാണ് നീക്കം.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൽസ്യ ബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം , പത്തനംതിട്ട, ആലപ്പുഴ,കോട്ടയം ,എറണാകുളം, തൃശൂർ,കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 30 വരെ മൽസ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

Story Highlight:  Today’s headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here