Advertisement

കൽപ്പറ്റയിലെ ശ്രേയാംസ് കുമാറിൻ്റെ തോൽവി: സിപിഐഎമ്മിൽ നടപടി

September 15, 2021
Google News 2 minutes Read
cpim

നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റയിലെ എൽജെഡി സ്ഥാനാർഥി ശ്രേയാംസ് കുമാറിൻ്റെ തോൽ‌വിയിൽ നടപടിയുമായി സിപിഐഎം. ശിക്ഷാനടപടിയുടെ ഭാ​ഗമായി വയനാട്ടിലെ ഏരിയ കമ്മറ്റി അംഗം സാജിതയെ തരം താഴ്ത്തി. ഏരിയ സെക്രട്ടറിയും എം.മധുവിനേയും ഏരിയാ കമ്മറ്റിയേയും മോശം പ്രചാരണ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി ശാസിച്ചു. കൂടാതെ കൽപറ്റ ലോക്കൽ സെക്രട്ടറിയായിരുന്ന അബുവിനെ ആ സ്ഥാനത്ത് നീക്കുകയും ചെയ്തു.

കഴിഞ്ഞ തവണ സി.കെ.ശശീന്ദ്രൻ വിജയിച്ച സീറ്റ് ഇക്കുറി എൽഡിഎഫിലേക്ക് ഘടകക്ഷിയായി എത്തിയ എൽജെഡിക്ക് സിപിഎം വിട്ടു നൽകിയിരുന്നു. എന്നാൽ കൽപറ്റ സീറ്റിൽ കോൺ​ഗ്രസിൻ്റെ ടി.സിദ്ദീഖിനോട് ശ്രേയാംസ് കുമാ‍ർ പരാജയപ്പെട്ടിരുന്നു.

Read Also : കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളില്‍ അതൃപ്തി

ശ്രേയാംസ് കുമാറിനായി താഴെത്തട്ടിൽ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടന്നില്ലെന്ന വിമ‍ർശനം നേരത്തെ ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കർശന നടപടിയിലേക്ക് സിപിഐഎം ജില്ലാ നേതൃത്വം കടന്നത്.

Read Also : സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയായെന്ന് ആരോഗ്യമന്ത്രി; ഇന്ന് നല്‍കിയത് നാല് ലക്ഷത്തിലധികം പേര്‍ക്ക്

Story Highlight: election defeat in kalpetta: CPI(M) Action against local leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here