അഡ്വ. പി സതീദേവി കേരള വനിത കമ്മിഷൻ അധ്യക്ഷ: ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും

സംസ്ഥാന വനിത കമ്മിഷന്റെ പുതിയ അധ്യക്ഷയായി പി. സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതലയേൽക്കും.എംസി ജോസഫൈൻ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ അധ്യക്ഷയായി സതീദേവിയെ സർക്കാർ നിയമിച്ചത്.
സി പി എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ് പി. സതീദേവി. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു. സതീദേവിയെ കമ്മിഷൻ അധ്യക്ഷയാക്കാൻ നേരത്തെ തന്നെ ധാരണയായിരുന്നു.
Read Also : പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷ
സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ എം.സി ജോസഫൈൻ രാജിവെച്ചത്. കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസഫൈൻന്റെ രാജി. അതേസമയം കമ്മിഷനിലെ മറ്റ് അംഗങ്ങള്‍ കാലാവധി അവസാനിക്കുന്നത് തുടരും.
Read Also : കോട്ടയം നഗരസഭ; സിപിഐഎം ബിജെപി കൂട്ടുകെട്ടെന്ന ആരോപണം തള്ളി മന്ത്രി വി എൻ വാസവൻ
Story Highlights: P Sathidevi Kerala Women’s commission chairperson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here