Advertisement

മാധ്യമ പ്രവർത്തകന്റെ പരാമർശം ഏറെ ഗൗരവമുള്ളത്; സ്ത്രീസുരക്ഷയിൽ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്: പി സതീദേവി

October 4, 2021
Google News 2 minutes Read

മാധ്യമ ചർച്ചകളിൽ സ്ത്രീ വിരുദ്ധ പരാമർശം കൂടി വരുന്നതായി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. വാർത്ത ചാനലുകളിലെ ചർച്ചകളിൽ സ്ത്രീവിരുദ്ധ പരാമർശ രീതികൾ തുടരുന്നത് നിർത്തണമെന്ന് പി സതീദേവി ആവശ്യപ്പെട്ടു.ഇക്കാര്യത്തിൽ മാധ്യമങ്ങളുമായി ചർച്ച നടത്തി മാർഗരേഖ ഉണ്ടാക്കുന്ന കാര്യം ആലോചിക്കും. സ്ത്രീസംരക്ഷണത്തിൽ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതായും പി സതീദേവി പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസിലെ ‘ന്യൂസ് അവർ’ ചർച്ചയ്ക്കിടെ ഉണ്ടായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടപടിയെടുക്കുമെന്ന് പി സതീദേവി വ്യക്തമാക്കി. മാധ്യമ പ്രവർത്തകന്റെ പരാമർശം ഏറെ ഗൗരവമുള്ളതാണ്. സ്ത്രീകളുടെ അന്തസ്സിന് പോറൽ ഏൽപ്പിക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ല. അഡ്വ .മനീഷ രാധാകൃഷ്ണന്റെ പരാതി നാളെ നേരിട്ട് കേൾക്കുമെന്നും കുറ്റക്കാർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കുമെന്നും പി സതീദേവി പറഞ്ഞു. മാധ്യമപ്രവർത്തകന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രവർത്തികൾ ഉണ്ടാകുന്നത് കൂടുതൽ ശിക്ഷ അർഹിക്കുന്നതാണെന്നും പി. സതീദേവി കൂട്ടിച്ചേർത്തു.

Read Also : സംസ്ഥാനത്ത് കോളജുകള്‍ ഇന്നുതുറക്കും; ബാച്ചുകളായി തിരിച്ച് ക്ലാസ് നടത്തും

ചർച്ചയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് മാത്യുവിന്റെ ഭാഗത്തുനിന്നാണ് വിവാദ പരാമർശം ഉണ്ടായത്. റോയ് മാത്യു നടത്തുന്ന അതിരൂക്ഷമായ അധിക്ഷേപത്തെ അവതാരകൻ വിനു പിന്തുണയ്ക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

Read Also : ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും

Story Highlights: adv p sathidevi about Media discussions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here