19
Oct 2021
Tuesday
Covid Updates

  ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (04-10-2021)

  മാധ്യമ പ്രവർത്തകന്റെ പരാമർശം ഏറെ ഗൗരവമുള്ളത്; സ്ത്രീസുരക്ഷയിൽ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്: പി സതീദേവി

  മാധ്യമ ചർച്ചകളിൽ സ്ത്രീ വിരുദ്ധ പരാമർശം കൂടി വരുന്നതായി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. വാർത്ത ചാനലുകളിലെ ചർച്ചകളിൽ സ്ത്രീവിരുദ്ധ പരാമർശ രീതികൾ തുടരുന്നത് നിർത്തണമെന്ന് പി സതീദേവി ആവശ്യപ്പെട്ടു.ഇക്കാര്യത്തിൽ മാധ്യമങ്ങളുമായി ചർച്ച നടത്തി മാർഗരേഖ ഉണ്ടാക്കുന്ന കാര്യം ആലോചിക്കും. സ്ത്രീസംരക്ഷണത്തിൽ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതായും പി സതീദേവി പ്രതികരിച്ചു.

  കൊവിഡ് നഷ്ടപരിഹാരം; കേന്ദ്രനിര്‍ദേശം അംഗീകരിച്ച് സുപ്രിംകോടതി

  കൊവിഡ് നഷ്ടപരിഹാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ച് സുപ്രിംകോടതി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങള്‍ വേണം ഇത് നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. 

  പ്ലസ് വണ്‍ സീറ്റ് ക്ഷാമം നിയമസഭയില്‍; അടിയന്തര പ്രമേയം നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

  സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അധിക സീറ്റ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍. ഏഴ് ജില്ലകളില്‍ 20 ശതമാനം പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചതായും മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. സാമ്പത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ അധിക ബാച്ച് അനുവദിക്കാനാകില്ലെന്നും പത്താംക്ലാസ് പാസായ എല്ലാവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം നല്‍കാനാകില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു

  യുപിയില്‍ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനുള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസ്; കര്‍ഷകരെ കുറ്റപ്പെടുത്തി എഫ്‌ഐആര്‍; പ്രതിഷേധം വ്യാപിക്കുന്നു

  യുപിയില്‍ കര്‍ഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനിയുടെ മകന്‍ ആശിഷ് മിശ്രയുള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസ്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുപി സംഭവത്തില്‍ പ്രതിഷേധിച്ച് മരിച്ചവരുടെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയാണ് കര്‍ഷകര്‍.

  കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി

  കോട്ടയം ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതിയാണ് (82) മരിച്ചത്. കിണറ്റിൽ ചാടിയ ഭർത്താവ് രാമൻകുട്ടിയെ (85) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം

  പീഡനക്കേസിലെ ഇരയെ മോന്‍സണ്‍ ഭീഷണിപ്പെടുത്തി; അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പരാതിക്കാരി

  പീഡനക്കേസിലെ ഇരയെ മോന്‍സണ്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയ കേസില്‍ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. മോന്‍സണ്‍ മാവുങ്കലിന്റെ monson mavunkal ബിസിനസ് പങ്കാളിയുടെ മകന്‍ ശരതിനെതിരായ പീഡനപരാതിയിലും അന്വേഷണം വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം

  ആനച്ചാൽ കൊലപാതകം; പ്രതി ലക്ഷ്യം വച്ചത് കൂട്ടക്കൊല

  ഇടുക്കി ആനച്ചാലിൽ 6 വയസുകാരൻ്റെ കൊലപാതകത്തിൽ പ്രതി ലക്ഷ്യം വച്ചത് കൂട്ടക്കൊലയെന്ന് പൊലീസ്. നാല് പേരെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തിലാണ് പ്രതി അക്രമം നടത്തിയത്. കൊലയ്ക്കുപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. പ്രതിയെ ഇന്ന് സംഭ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും

  മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് സിബിഐ അന്വേഷിക്കണം; വിഎം സുധീരൻ

  മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു. സമൂഹത്തിൽ പലതലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോൻസൺ തികച്ചും അസാധാരണനായ കുറ്റവാളിയാണ് എന്ന് കത്തിൽ സൂചിപ്പിക്കുന്നു

  കണ്ണൂരിൽ വീടിന്റെ മച്ച് തകർന്നുവീണ് സ്ത്രീ മരിച്ചു

  കണ്ണൂരിൽ വീടിന്റെ മച്ച് തകർന്നുവീണ് സ്ത്രീ മരിച്ചു. പൊടിക്കുണ്ട് സ്വദേശി വസന്തയാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പൊടിക്കുണ്ട് മിൽമയ്ക്ക് സമീപം കൊയ്ലി പവിത്രൻ്റെ ഭാര്യയാണ്

  ശമ്പളപരിഷ്കരണത്തിലെ അപാകത; സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല നിസഹകരണ പ്രതിഷേധത്തിലേക്ക്

  ശമ്പളപരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല നിസഹകരണ പ്രതിഷേധത്തിലേക്ക്. ടെലി മെഡിസിൻ സേവനമായ ഇ-സഞ്ജീവനി, അവലോകന യോഗങ്ങൾ, പരിശീലന പരിപാടികൾ എന്നിവ ഇന്ന് മുതൽ  ബഹിഷ്കരിക്കും.

  Story Highlights: todays headlines

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top